മസ്റ്ററിങ് നടത്തിയില്ല; 13670 കാർഡുകളിലെ അംഗങ്ങളുടെ പേരുകൾ ഇ-പോസ് മെഷീനിൽ നിന്ന് നീക്കി

മസ്റ്ററിങ് നടത്തിയില്ല; 13670 കാർഡുകളിലെ അംഗങ്ങളുടെ പേരുകൾ ഇ-പോസ് മെഷീനിൽ നിന്ന് നീക്കി
Feb 20, 2026 09:55 AM | By Editor

പത്തനംതിട്ട: ജില്ലയിൽ റേഷൻ കാർഡ് മസ്റ്ററിങ് നടത്താത്ത മഞ്ഞ, പിങ്ക് (എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗം) കാർഡുകളിൽ 13670 കാർഡുകളിലെ അംഗങ്ങളുടെ പേരുകൾ ഇ-പോസ് മെഷീനിൽ നിന്ന് നീക്കി. പലതവണ ആവശ്യപ്പെട്ടിട്ടും മുൻഗണനാവിഭാഗം കാർഡുകളിലെ കേരളത്തിന് പുറത്തുള്ള അംഗങ്ങൾ മസ്റ്ററിങ് നടത്തുകയോ റേഷൻവിഹിതം പുനഃസ്ഥാപിച്ച് നൽകണമെന്ന് ആവശ്യപ്പെടുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് നടപടി.

എന്നാൽ, റേഷൻ കാർഡുകളിൽ ഇവരുടെ പേര് ഇപ്പോഴുമുണ്ട്. ഇതും ഒഴിവാക്കാനാണ് തീരുമാനം. അടൂർ-1264,

കോന്നി-1392,

കോഴഞ്ചേരി-4635,

മല്ലപ്പള്ളി-3725,

തിരുവല്ല-1474,

റാന്നി-1180 എന്നിങ്ങനെയാണ് ഒഴിവാക്കിയ കാർഡിന്‍റെ താലൂക്ക് തിരിച്ചുള്ള കണക്ക്. വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ആധികാരിക രേഖയാണ് റേഷൻ കാർഡ്. വസ്തു സംബന്ധമായ കാര്യങ്ങൾ, ഗ്യാസ് കണക്ഷൻ, സബ്സിഡി ആവശ്യങ്ങൾ എന്നിവയ്ക്ക് റേഷൻ കാർഡ് അത്യാവശ്യമാണ്.

പേരില്ലാതാവുമ്പോൾ ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടും. മറ്റ് സംസ്ഥാനങ്ങളിൽ ജോലിക്കും മറ്റുമായി പോയവരാണ് മസ്റ്ററിങ് നടത്താത്തവരിൽ ഭൂരിഭാഗവും. ഇവർക്ക് അവസാനമായി നോട്ടീസ് അയച്ച് ഒരവസരം കൂടി നൽകാനാണ് അധികൃതരുടെ തീരുമാനം. തപാൽ വഴിയോ നേരിട്ടോ നോട്ടീസ് ലഭ്യമാക്കും.

മസ്റ്ററിങ് പൂർത്തിയാക്കിയാൽ എൻ.ആർ.കെ സ്റ്റാറ്റസ് ഒഴിവാക്കി റേഷൻ വിഹിതം പുനഃസ്ഥാപിക്കും.ജില്ലയിൽ ആകെ 141587 മുൻഗണനാ വിഭാഗക്കാരാണുള്ളത്. ഇതിൽ 22621 മഞ്ഞ കാർഡുകളും 118966 പിങ്ക് കാർഡുകളുമാണുള്ളത്.

Ration Mustering

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories