സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സമീപനം മാധ്യമങ്ങള്‍ സ്വീകരിക്കണം: അഡ്വ. പി. സതീദേവി

സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സമീപനം മാധ്യമങ്ങള്‍ സ്വീകരിക്കണം: അഡ്വ. പി. സതീദേവി
Feb 20, 2026 12:03 PM | By Editor


മാധ്യമങ്ങള്‍ വാര്‍ത്തയുടെ നിജസ്ഥിതി മനസിലാക്കി ഇടപെടുകയും സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സമീപനവുമാണ് സ്വീകരിക്കേണ്ടതെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. പത്തനംതിട്ട എവര്‍ഗ്രീന്‍ കോണ്ടിനെന്റല്‍ ഹാളില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അധ്യക്ഷ. സ്ത്രീ സുരക്ഷയ്ക്കായി നിയമങ്ങള്‍ക്കൊപ്പം മാധ്യമങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിഷയത്തില്‍ ശക്തമായ നിലപാട് എടുക്കുന്ന തരത്തിലേക്ക് മാറണം.




മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗരേഖ എന്ന പേരില്‍ 2022 ല്‍ കൈപുസ്തകം തയ്യാറാക്കി പ്രസിദ്ധീകരിച്ച് വനിത കമ്മീഷന്‍ സര്‍ക്കാരിന് കൈമാറി. മാധ്യമങ്ങള്‍ മാതൃകപരമായ രീതിയില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യണം. സ്ത്രീപക്ഷ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന സന്ദര്‍ഭത്തില്‍ തിരുത്ത് അനിവാര്യമായ സാഹചര്യമുണ്ടായിട്ടുണ്ടെന്നും അധ്യക്ഷ പറഞ്ഞു.




സംസ്ഥാനത്തെ തീരദേശം, ഗോത്ര, പ്ലാന്റേഷന്‍ മേഖലകളില്‍ കമ്മീഷന്റെ നേതൃത്തില്‍ സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഗാര്‍ഹികം, തൊഴിലിടം തുടങ്ങി വിവിധ മേഖലയില്‍ സത്രീക്ക് പരിരക്ഷ നല്‍കാനുള്ള സംരക്ഷണ നിയമം നിലവിലുണ്ട്. പാര്‍ശ്വവല്‍കരിക്കപ്പെട്ട സാഹചര്യങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് പരാതി നല്‍കുന്നതിനായി എല്ലാ ജില്ലകളിലും പ്രതിമാസം കമ്മീഷന്‍ പബ്ലിക് ഹിയറിംഗ് നടത്തുന്നുണ്ട്. വനിതാ കമ്മീഷന്റെ പ്രവര്‍ത്തനത്തിലൂടെ സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങളെ അഭിമുഖികരിക്കാനും തരണം ചെയ്യാനും സാധിക്കുന്നുണ്ട്.


മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പല പ്രശ്‌നങ്ങളിലും കമ്മീഷന്‍ ഇടപെടുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയോടെയാണ് മാധ്യമങ്ങള്‍ ഓരോ വിഷയവും സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് എത്തിക്കുന്നത്. സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങളെപറ്റി ബോധ്യമുള്ളവരാക്കി മാറ്റുന്ന മാധ്യമപ്രവര്‍ത്തനമാണ് ശില്‍പശാലയുടെ ലക്ഷ്യമെന്നും അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.




വനിതാ കമ്മീഷന്‍ അംഗം അഡ്വ. എലിസബേത്ത് മാമ്മന്‍ മത്തായി അധ്യക്ഷയായി.സംസ്ഥാന വനിതാ കമ്മീഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പത്തനംതിട്ട പ്രസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചത്.


സ്ത്രീ സംരക്ഷണവുമായി ബന്ധപ്പെട്ട് നിയമ വ്യവസ്ഥയില്‍ വന്ന മാറ്റം സംബന്ധിച്ച് ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ അഡ്വ. വി.എല്‍ അനീഷ ക്ലാസ് നയിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. ടി. ജോണ്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് ബിജു കുര്യന്‍, സെക്രട്ടറി ജി. വിശാഖന്‍, ജോയിന്റ് സെക്രട്ടറി ബിനിയ ബാബു, മാധ്യമ പ്രവര്‍ത്തകര്‍, വനിതാ കമ്മീഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

press club pathanamthitta

Related Stories
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

Jul 20, 2026 12:57 PM

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ...

Read More >>
Top Stories