ആ താലി മാലയ്ക്ക് തുല്യം മറ്റൊന്നില്ലല്ലോ ? ആ യുവാക്കളുടെ സത്യസന്ധതയ്ക്ക് നൽകാം കൈയ്യടി

ആ താലി മാലയ്ക്ക് തുല്യം മറ്റൊന്നില്ലല്ലോ ? ആ യുവാക്കളുടെ സത്യസന്ധതയ്ക്ക് നൽകാം കൈയ്യടി
Feb 21, 2026 09:54 AM | By Editor

പത്തനംതിട്ട: സത്യസന്ധതയുടെയും കാരുണ്യത്തിന്റെയും നേർക്കാഴ്ചയായി പത്തനംതിട്ടയിൽ യുവാക്കൾ മാതൃകയാകുന്നു. റോഡിൽ കിടന്നു കിട്ടിയ താലിമാല ഉടമയായ അധ്യാപികയ്ക്ക് തിരികെ നൽകിയാണ് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ് സാലിഹും സുഹൃത്ത് ഉവൈസും നാടിന് അഭിമാനമായത്.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. തന്റെ കൺസ്ട്രക്ഷൻ സൈറ്റിലേക്ക് ഉവൈസിനൊപ്പം പോവുകയായിരുന്നു തൈക്കാവിൽ മുഹമ്മദ് സാലിഹ്. മേലെ വെട്ടിപ്രം ജംഗ്ഷനിൽ എത്തിയപ്പോഴാണ് റോഡിൽ ഒരു മാല കിടക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. മാല എടുത്തു നോക്കിയപ്പോൾ വാഹനങ്ങൾ കയറി ചെറുതായി ചളിഞ്ഞ നിലയിലായിരുന്നു. ഒട്ടും വൈകാതെ തന്നെ ഇരുവരും മാല പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

ഈ സമയത്തിനുള്ളിൽ തന്നെ സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുന്നതിനിടെ തന്റെ മാല നഷ്ടപ്പെട്ട വിവരം ഒരു അധ്യാപിക പോലീസിൽ അറിയിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥർ ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. താഴെ വെട്ടിപ്രം സ്വദേശിനിയായ ഗംഗ എന്ന അധ്യാപികയുടേതായിരുന്നു മാല. സ്റ്റേഷനിലെത്തി മാല തിരിച്ചറിഞ്ഞ അധ്യാപികയുടെ കണ്ണുകൾ നിറഞ്ഞു.

"രാവിലെ സ്കൂട്ടറിൽ പോകുന്നതിനിടെ എപ്പോഴോ ആണ് മാല നഷ്ടപ്പെട്ടത്. ഏറെ പ്രിയപ്പെട്ട താലിമാല ആയതുകൊണ്ട് തന്നെ വലിയ വിഷമത്തിലായിരുന്നു ഞാൻ. ഇത് തിരികെ ഏൽപ്പിച്ച യുവാക്കളോട് നന്ദി പറയാൻ വാക്കുകളില്ല," ഗംഗ പറഞ്ഞു.

സൗഹൃദത്തിന്റെയും സത്യസന്ധതയുടെയും ഈ വലിയ സന്ദേശം പത്തനംതിട്ട നഗരത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. യുവാക്കളുടെ ഈ മാതൃകാപരമായ പ്രവർത്തനത്തിന് പോലീസും നാട്ടുകാരും അഭിനന്ദനങ്ങൾ അറിയിച്ചു.

Pathanamthitta

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories