ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

ഗതാഗത ക്രമീകരണങ്ങൾ  ഏർപ്പെടുത്തി
Jul 20, 2026 10:30 AM | By Editor


ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


2026 വർഷത്തെ ആറന്മുള വള്ളംകളിയുടെയും വള്ള സദ്യയുടെയും സുഗമമായ നടത്തിപ്പിനായി 2026 ജൂലൈ മാസം 19-ാം തിയതി മുതൽ വള്ളസദ്യ അവസാനിക്കുന്നതു വരെ ആറന്മുള ക്ഷേത്ര പരിസരത്തും പരിസരപ്രദേശത്തും ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം താഴെ പറയുന്ന ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതായി ആറന്മുള SHO അറിയിക്കുന്നു.


1. ക്ഷേത്രത്തിന്റെ വടക്കുവശം റോഡ് തെക്കുവശം റോഡ് പടിഞ്ഞാറുവശം റോഡ് പടിഞ്ഞാറുവശം പടിക്കെട്ടിനുസമീപമുള്ള സ്ഥലം എന്നിവിടങ്ങളിൽ വാഹനം പാർക്ക് ചെയ്യുവാൻ പാടുള്ളതല്ല. ഈ വശങ്ങളിൽ താമസ്സിക്കുന്നവരുടെ വാഹനങ്ങൾ അവരവരുടെ വീടുകളിൽ തന്നെ പാർക്ക് ചെയ്യാൻ ശ്രദ്ധിക്കേണ്ടതും പോലീസ് സ്റ്റേഷനിൽ നിന്നും എൻട്രി പാസ്സ് കൈപ്പറ്റേണ്ടതുമാണ്.


2. ക്ഷേത്ര ദർശനത്തിനായും മറ്റും, വാഹനങ്ങളിൽ എത്തുന്ന ഭക്തജനങ്ങൾ തറയിൽമുക്ക് വഴി പ്രവേശിച്ച് ഗണപതി ക്ഷേത്രത്തിന് സമീപമുള്ള ബ്ലോക്കിങ് പോയിൻ്റിൽ ആളെ ഇറക്കിയ ശേഷം പോലീസ് സ്റ്റേഷന്റെ സമീപമുള്ള റോഡേ പുറത്തു പോയി നിർദ്ദിഷ്ട്ട സ്ഥലങ്ങളിൽ പോയി പാർക്ക് ചെയ്യേണ്ടതാണ്.


3. ഇരുചക്ര വാഹനങ്ങളിൽ ക്ഷേത്രത്തിൽ എത്തുന്നവർ തറയിൽമുക്ക് വഴി പ്രവേശിച്ച ശേഷം ബ്ലോക്കിങ് പോയിൻ്റിൽ എത്തി സമീപത്തുള്ള പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യേണ്ടതും ക്ഷേത്ര ദർശനത്തിനുശേഷം പോലീസ് സ്റ്റേഷന് സമീപമുള്ള റോഡേ പുറത്തേക്ക് പോകേണ്ടതുമാണ്.


4. ബ്ലോക്കിങ് പോയിൻ്റ് കഴിഞ്ഞ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ക്ഷേത്രത്തിന്റെ മുൻ വശത്ത് പ്രവേശിക്കുന്ന വാഹനങ്ങൾ ക്ഷേത്രത്തിൽ ആളെ ഇറക്കിയ ശേഷം തെക്ക് വശത്തുള്ള റോഡേ കണിക്കവഞ്ചി വഴി പുറത്ത് പോയി നിർദ്ദിഷ്ട സ്ഥലത്ത് പാർക്ക് ചെയ്യേണ്ടതാണ്.


5. വള്ളസദ്യ നേർന്നിട്ടുള്ള ഓരോ നേർച്ചക്കാർക്കും ഒരു വാഹനം ക്ഷേത്ര നടയിലേക്ക് പ്രവേശിപ്പിക്കാൻ അനുവാദം നൽകിയിട്ടുള്ളതും , പ്രസ്തുത വാഹനം ക്ഷേത്രത്തിൻ്റെ മുൻ നടയിൽ ആളെ ഇറക്കിയ ശേഷം ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സത്രക്കടവിന് സമീപത്തായുള്ള പോലീസ് ക്വാർട്ടേഴ്‌സ് ഗ്രാണ്ടിൽ പാർക്ക് ചെയ്യേണ്ടതുമാണ്.


6. തറയിൽമുക്ക് മുതൽ ബ്ലോക്കിങ് പോയിൻ്റ് വരെയും റോഡിന്റെ ഇരുവശത്തും പോലീസ് സ്റ്റേഷൻ്റെ സൈഡിലെ റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല.


7. KSRTC വാഹനങ്ങൾ വഞ്ചിപടിയിൽ ആളെയിറക്കിയ ശേഷം പൊന്നുംതോട്ടം ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്,ഈ ഗ്രൗണ്ടിൽ മറ്റ് വാഹങ്ങൾ പാർക്ക് ചെയ്യുവാൻ പാടുള്ളതല്ല.



Traffic arrangements have been made

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories