സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു
Jul 21, 2026 10:43 AM | By Editor

പത്തനംതിട്ട:  സെൻസസ് 2027 ന്റെ ഭാഗമായി പത്തനംതിട്ടയിൽ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ കളക്ടർ എ നിസാമുദ്ദീൻ വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി. സെൻസസ് പ്രവർത്തനങ്ങളിൽ യുവതലമുറയുടെ പങ്കാളിത്തം വളരെ പ്രധാനപ്പെട്ടതാണെന്ന് കളക്ടർ ചടങ്ങിൽ വ്യക്തമാക്കി.

സെൻസസ് 2027 ന്റെ ഭാഗമായി പത്തനംതിട്ടയിൽ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ കളക്ടർ എ നിസാമുദ്ദീൻ വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി. സെൻസസ് പ്രവർത്തനങ്ങളിൽ യുവതലമുറയുടെ പങ്കാളിത്തം വളരെ പ്രധാനപ്പെട്ടതാണെന്ന് കളക്ടർ ചടങ്ങിൽ വ്യക്തമാക്കി.

സെൻസസ് ആദ്യഘട്ട പ്രവർത്തനങ്ങളുടെ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് സെൻസസ് ഡയറക്ടറേറ്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചത്. കളക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ചാണ് വിജയികൾക്ക് സമ്മാനങ്ങൾ കൈമാറിയത്.

ആരോൺ ബിനോയ് (ഗവ. ബോയ്സ് എച്ച്.എസ്.എസ്, അടൂർ), വി.ആർ. സ്വാതിക (ബാം കോളജ്, തുരുത്തിക്കാട്), ലക്ഷ്മി അജിത്കുമാർ (മാർത്തോമ എച്ച്.എസ്.എസ്, പത്തനംതിട്ട), ബിനിയ സാബു (മാർത്തോമ കോളജ്, തിരുവല്ല), എ. ലക്ഷ്മിപ്രിയ (ബാലികാമടം എച്ച്.എസ്.എസ്, തിരുവല്ല), അദ്വൈത് അനിൽ (എൻ.എസ്.എസ്. എച്ച്.എസ്.എസ് പന്തളം) എന്നിവരാണ് സമ്മാനങ്ങൾക്ക് അർഹരായത്.

സെൻസസ് പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് വലിയ പങ്കുണ്ടെന്നും, രണ്ടാം ഘട്ടത്തിലും അവരുടെ സഹായം ആവശ്യമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. അടുത്ത പത്തുവർഷത്തേക്ക് വേണ്ടിയുള്ള സെൻസസ് വിവരങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുന്നത് യുവതലമുറയ്ക്കാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ എഡിഎം ആർ രാജലക്ഷ്മി, സെൻസസ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ വി സി നിഷ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Census 2027

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories