റാന്നിയിൽ നദിയിൽ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

 റാന്നിയിൽ നദിയിൽ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി
Feb 24, 2026 10:10 AM | By Editor

റാന്നി: പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു പ്ലസ്ടു വിദ്യാര്‍ത്ഥികളുടേയും മൃതദേഹം കണ്ടെത്തി.ഇരുവരും മൈലപ്ര മൗണ്ട് ബഥനി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളാണ്. കോന്നി വെള്ളപ്പാറ കിടങ്ങില്‍ ബിനുവിന്‍റെ മകന്‍ ജോഷിന്‍ ബിനു(17),മൈലപ്ര വടക്കേമറ്റപ്പള്ളില്‍ ബിജു സാം വര്‍ഗീസിന്‍റെ മകന്‍ ക്രിസ് സാം ബിജു(17)എന്നിവരാണ് മരിച്ചത്.

സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യാർത്ഥികൾ നദിയിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ ജോഷിൻ ബിനു ഒഴുക്കിൽപ്പെട്ടു. രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ക്രിസ് ബിജു ഒഴുക്കിൽപ്പെട്ടത്. അപകടസാദ്ധ്യത മനസിലാക്കിയതോടെ മറ്റുള്ളവർ പിൻവാങ്ങി. കുട്ടികൾ ഒഴുക്കിൽപ്പെട്ട ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ബഹളം വെക്കുകയും നാട്ടുകാർ ഓടിക്കൂടുകയും ചെയ്തു. അപകടത്തിന് പിന്നാലെ റാന്നിയില്‍ നിന്നുള്ള അഗ്നിശമന സേന യൂണിറ്റും, റാന്നി പോലീസും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് തിരച്ചില്‍ നടത്തിയെങ്കിലും വെളിച്ചക്കുറവും നദിയിലെ അടിയൊഴുക്കും തിരച്ചിലിന് വെല്ലുവിളി ഉയർത്തിയിരുന്നു.

ഇന്നു രാവിലെ ഏഴരയോടെ റാന്നി അഗ്നിശമന സേനാംഗങ്ങളും, ഈരാറ്റുപേട്ട ടീം എമര്‍ജന്‍സി കേരളയിലെ സംഘവും നടത്തിയ തിരച്ചലില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. രാവിലെ ആറോടെ തിരച്ചില്‍ തുടങ്ങിയ ടീം എമര്‍ജന്‍സി കേരള ഒരു മൃതദേഹം മുങ്ങിയെടുത്തു. പിന്നാലെ അടുത്തത് അഗ്നിശമന സേനയും കണ്ടെടുക്കുകയായിരുന്നു. ആന്‍റോ ആന്‍റണി എം.പിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഈരാട്ടുപേട്ടയില്‍ നിന്നുള്ള സംഘം എത്തിയത്. ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു.

Pampariver

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories