'യുദ്ധമല്ല, സമാധാനമാണ് വേണ്ടത്, അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം ഉടൻ നടപ്പാക്കണം' പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ സന്ദേശം

'യുദ്ധമല്ല, സമാധാനമാണ് വേണ്ടത്, അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം ഉടൻ നടപ്പാക്കണം' പ്രധാനമന്ത്രിയുടെ  നരേന്ദ്ര മോദിയുടെ സന്ദേശം
Mar 5, 2026 04:06 PM | By Editor

ദില്ലി: പശ്ചിമേഷ്യയിലെയും യുക്രൈനിലെയും യുദ്ധസാഹചര്യങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. നിയമങ്ങൾ പാലിക്കുന്ന ഒരു ലോകക്രമം അത്യാവശ്യമാണെന്നും സംഘർഷങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും മോദി ഓർമ്മിപ്പിച്ചു. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്നും, ആഗോള പ്രതിസന്ധികൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം ഉടൻ നടപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു എൻ രക്ഷാ സമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വമടക്കമുള്ള കാര്യങ്ങളാണ് പ്രധാനമന്ത്രി ഇതിലൂടെ ചൂണ്ടിക്കാട്ടിയതെന്നാണ് വിലയിരുത്തലുകൾ.

ഇറാനിൽ മരണം 1100 കടന്നു

അതേസമയം ഇറാന്റെ ആഭ്യന്തര സുരക്ഷാ കേന്ദ്രങ്ങളിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും കനത്ത ആക്രമണം തുടരുകയാണ്. ഇറാനിൽ മരണം 1100 കടന്നു. അയ്യായിരത്തിലേറെ പേർക്ക് പരിക്കുണ്ട്. ഇറാന്റെ മിസൈൽ, ഡ്രോൺ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിൽ ആണ് ഇപ്പോൾ പ്രധാനമായും അമേരിക്കയും ഇസ്രയേലും ശ്രദ്ധയൂന്നുന്നത്. മറുവശത്ത് ഗൾഫ് മേഖലയിലേക്ക് ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം തുടരുകയാണ്. സൗദിയിൽ നിരവധി തവണ ആക്രമണങ്ങൾ നടന്നു. അൽ ഖർജിൽ 3 ഡ്രോണുകൾ കൂടി തകർത്തതായി സൗദി അറേബ്യ അറിയിച്ചു. അമേരിക്കയും ചൈനയും ഇന്ത്യയുമായും സംസാരിച്ചതായും സൗദി അറിയിച്ചു. ​ഗൾഫ് മേഖലയിൽ ഇന്ധന കപ്പലിൽ ചോർച്ചയുണ്ടായതായി വിവരങ്ങൾ. സ്ഫോടന ശബ്ദത്തിന് പിന്നാലെയാണിത്. മുബാറക് അൽ കബീർ തീരത്തിനു 60 കിലോമീറ്റർ അകലെയാണ് സംഭവം. എന്നാൽ, ഇത് കുവൈത്തിന്റെ തീരത്തല്ലെന്ന് കുവൈത്ത് ഭരണകൂടം വ്യക്തമാക്കി. മുൻകരുതൽ നടപടിയുടെ ഭാ​ഗമായി ഖത്തറിൽ അമേരിക്കൻ എംബസി പരിസരത്തെ താമസക്കാരെ ഒഴിപ്പിക്കുകയാണ്.

modi

Related Stories
ഡ്രോണ്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവിശിഷ്ടം പതിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; രണ്ടുപേരുടെ നില ഗുരുതരം

Sep 18, 2026 04:53 PM

ഡ്രോണ്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവിശിഷ്ടം പതിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; രണ്ടുപേരുടെ നില ഗുരുതരം

ഡ്രോണ്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവിശിഷ്ടം പതിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; രണ്ടുപേരുടെ നില...

Read More >>
 സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം;ആരും പുറത്തിറങ്ങരുത്

Sep 16, 2026 03:51 PM

സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം;ആരും പുറത്തിറങ്ങരുത്

സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം;ആരും...

Read More >>
' ആർഎം.എ. കേരളീയം’ പുരസ്കാരം ബിനു കെ. സാമിന്

Jul 1, 2026 10:36 AM

' ആർഎം.എ. കേരളീയം’ പുരസ്കാരം ബിനു കെ. സാമിന്

' ആർഎം.എ. കേരളീയം’ പുരസ്കാരം ബിനു കെ....

Read More >>
യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്

Apr 16, 2026 10:59 AM

യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്

യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ...

Read More >>
ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും

Apr 11, 2026 11:08 AM

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം...

Read More >>
ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ സേന

Apr 6, 2026 10:34 AM

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ സേന

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ...

Read More >>
Top Stories