സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം;ആരും പുറത്തിറങ്ങരുത്

 സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം;ആരും പുറത്തിറങ്ങരുത്
Sep 16, 2026 03:51 PM | By Editor

 സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം;ആരും പുറത്തിറങ്ങരുത്


സൗദി അറേബ്യ : യമനിലെ ഹൂതികളുമായി പോര് തുടരുന്നതിനിടെ സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം. മക്ക ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് നിര്‍ദേശം.

ആദ്യമായിട്ടാണ് മക്കയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കുന്നത്. ആരും പുറത്തിറങ്ങരുത് എന്നും ജനലിന് അടുത്ത് നില്‍ക്കുകയോ ബാല്‍ക്കണിയില്‍ നില്‍ക്കുകയോ ചെയ്യരുത് എന്നും അറിയിപ്പുണ്ട്. ജിദ്ദ, തായിഫ്, അബഹ, ജിസാന്‍, അല്‍ ഉല, യാമ്പു എന്നിവിടങ്ങിലും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


സൗദി അറേബ്യയുടെ സിവില്‍ ഡിഫന്‍സ് ആണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഏറെ നേരത്തിന് ശേഷം ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചെങ്കിലും മക്ക ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് വന്നതാണ് എടുത്തുപറയേണ്ടത്. എല്ലാവരും ശാന്തരായിരിക്കണം എന്നും ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നുമാണ് ജാഗ്രതാ നിര്‍ദേശത്തിലുള്ളത്.


ജാഗ്രതാ നിര്‍ദേശം ലഭിച്ചവര്‍ പുറത്തിറങ്ങരുത്, ജനലകള്‍ക്കും വാതിലുകള്‍ക്കും അടുത്ത് നില്‍ക്കരുത്, ബാല്‍ക്കണിയിലോ വീടിന് മുകളിലോ നില്‍ക്കരുത് എന്നും നിര്‍ദേശത്തിലുണ്ട്. . ഹൂതികളുടെ ആക്രമണത്തില്‍ സൗദി അറേബ്യയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ കൂടിയാണ് നിര്‍ദേശം എന്നതും എടുത്തു പറയണം.


ഖമീസ് മുഷൈത്തില്‍ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണം നടത്തി എന്ന് സൈനിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി പ്രതികരിച്ചു. അബഹിയിലും തായിഫിലും ആക്രമണം നടന്നു. 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി വീടുകളും വാഹനങ്ങളും കേടായി. സൗദി അറേബ്യ യമനിലും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇരുവിഭാഗവും പരസ്പരം പോര് തുടരുകയാണ്.


2015 മുതല്‍ സൗദി സഖ്യസേനയും ഹൂതികളും തമ്മില്‍ യമനില്‍ പോര് ശക്തമയിരുന്നു. 2022ല്‍ യുഎന്നും ഒമാനും മധ്യസ്ഥത വഹിച്ചാണ് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചത്. അന്നുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് ഇപ്പോള്‍ നടക്കുന്ന യുദ്ധം. ഇറാനില്‍ നിന്നെത്തിയ ഹൂതി നേതാക്കളുടെ വിമാനത്തിന് നേരെ ആക്രമണ ശ്രമമുണ്ടായതാണ് പ്രകോപനം. തുടര്‍ന്ന് സൗദിക്കെതിരെ ഹൂതികള്‍ ആക്രമണം തുടങ്ങി. സൗദി തിരിച്ചും.


യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ബാബുല്‍ മന്തിബ് കടലിടുക്ക് പ്രദേശം ഹൂതികള്‍ ഏകദേശം പിടിച്ചടക്കിയിട്ടുണ്ട്. ആഗോള കടല്‍ ചരക്കു ഗതാഗതത്തിന് നിര്‍ണായകമാണ് ബാബുല്‍ മന്തിബ് കടല്‍പാത. ഈ പ്രദേശം ഹൂതികള്‍ പിടിക്കുന്നതോടെ സൗദി അറേബ്യയുടെ ചരക്കു ഗതാഗതം പൂര്‍ണമായും തടസപ്പെടും. എണ്ണപ്പൈപ്പ് ലൈനില്‍ ആക്രമണം നടന്ന സാഹചര്യത്തില്‍ സൗദി അറേബ്യ അതുവഴിയുള്ള എണ്ണ കയറ്റുമതി നിര്‍ത്തിവെച്ചിരിക്കെയാണ് യുദ്ധം കനക്കുന്നത്. ഹോര്‍മുസിന് പുറമെ ബാബുല്‍ മന്തിബ് കൂടി അടയുന്നത് ആഗോള എണ്ണവിപണിയെ പ്രതിസന്ധിയിലാക്കും.

Alert issued in Saudi Arabia; no one should go outside

Related Stories
പുതിയ തൊഴിൽ വിസയിൽ സൗദി അറേബ്യയിലേക്ക് വരുന്നവർക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; സൗദി ആഭ്യന്തരമന്ത്രാലയം

Oct 7, 2026 03:42 PM

പുതിയ തൊഴിൽ വിസയിൽ സൗദി അറേബ്യയിലേക്ക് വരുന്നവർക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; സൗദി ആഭ്യന്തരമന്ത്രാലയം

പുതിയ തൊഴിൽ വിസയിൽ സൗദി അറേബ്യയിലേക്ക് വരുന്നവർക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരാം; സൗദി ആഭ്യന്തരമന്ത്രാലയം ...

Read More >>
ഡ്രോണ്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവിശിഷ്ടം പതിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; രണ്ടുപേരുടെ നില ഗുരുതരം

Sep 18, 2026 04:53 PM

ഡ്രോണ്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവിശിഷ്ടം പതിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; രണ്ടുപേരുടെ നില ഗുരുതരം

ഡ്രോണ്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവിശിഷ്ടം പതിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; രണ്ടുപേരുടെ നില...

Read More >>
' ആർഎം.എ. കേരളീയം’ പുരസ്കാരം ബിനു കെ. സാമിന്

Jul 1, 2026 10:36 AM

' ആർഎം.എ. കേരളീയം’ പുരസ്കാരം ബിനു കെ. സാമിന്

' ആർഎം.എ. കേരളീയം’ പുരസ്കാരം ബിനു കെ....

Read More >>
യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്

Apr 16, 2026 10:59 AM

യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്

യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ...

Read More >>
ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും

Apr 11, 2026 11:08 AM

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം...

Read More >>
ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ സേന

Apr 6, 2026 10:34 AM

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ സേന

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ...

Read More >>
Top Stories