‘ഉദ്ഘാടന മാമാങ്കം’ ആരോപണങ്ങൾക്കിടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ഉദ്ഘാടനം വീണ്ടും മാറ്റിവച്ചു

‘ഉദ്ഘാടന മാമാങ്കം’ ആരോപണങ്ങൾക്കിടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ഉദ്ഘാടനം വീണ്ടും മാറ്റിവച്ചു
Mar 9, 2026 02:13 PM | By Editor

പത്തനംതിട്ട : ജില്ലാ സ്റ്റേഡിയത്തിലെ നീന്തൽക്കുളം, ഗാലറി ഉൾപ്പെടെ ഒന്നാംഘട്ട ഉദ്ഘാടനം വീണ്ടും മാറ്റിവച്ചു. ഈ മാസം 5ന് ആണ് ആദ്യം ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. പിന്നീട് 8ലേക്കു മാറ്റി. എന്നാൽ, ഈ മാസം 11നാണ് ഇനി ഉദ്ഘാടനമെന്നാണു പുതിയ അറിയിപ്പ്. കായികമന്ത്രി വി.അബ്ദുറഹ്മാനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിട്ടുള്ളത്. വിളംബര ഘോഷയാത്ര ഉൾപ്പെടെ നടത്തുമെന്നുള്ള തയാറെടുപ്പിലാണ് സംഘാടകർ.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ ഉദ്ഘാടന മാമാങ്കം നടത്താനുള്ള തിരക്കിട്ട നീക്കമാണ് എൽഡിഎഫ് സർക്കാർ നടത്തുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കിടെയാണ് ജില്ലാ സ്റ്റേഡിയം ഉദ്ഘാടനം തുടർച്ചയായി മാറ്റി വയ്ക്കപ്പെടുന്നത്. നീന്തൽക്കുളത്തിന്റെ നിർമാണം പൂർത്തിയാക്കി വെള്ളം നിറച്ചിട്ടുണ്ട്. 8 ലെയ്ൻ 400 മീറ്റർ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, നാച്വറൽ ഫുട്ബോൾ ടർഫ്, പവിലിയൻ, ഗാലറി മന്ദിരങ്ങൾ തുടങ്ങിയവ വിഭാവനം ചെയ്തതാണ് സ്റ്റേഡിയം. കിഫ്ബി ഫണ്ടിൽനിന്ന് 47.9 കോടി രൂപ ചെലവഴിച്ചാണ് നിർമാണം .

Pathanamthitta

Related Stories
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

Jul 20, 2026 12:57 PM

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ...

Read More >>
Top Stories