ടി ഒ മോഹനൻ കെ സുധാകരനെ വീട്ടിലെത്തി കണ്ടു

ടി ഒ മോഹനൻ കെ സുധാകരനെ വീട്ടിലെത്തി കണ്ടു
Mar 20, 2026 03:47 PM | By Editor

ടി ഒ മോഹനൻ കെ സുധാകരനെ വീട്ടിലെത്തി കണ്ടു


കണ്ണൂർ: കണ്ണൂരിലെ കടുത്ത സ്ഥാനാർത്ഥി തർക്കത്തിന് ശേഷം ആദ്യമായി കോണ്‍ഗ്രസ് സ്ഥാനാർത്ഥി ടി ഒ മോഹനൻ കെ സുധാകരന്‍റെ വീട്ടിൽ എത്തി. ഹൈക്കമാൻഡിന് നൽകിയ വാക്ക് താൻ പാലിച്ചെന്ന് കെ സുധാകരൻ ടി ഒ മോഹനനോട്‌ പറഞ്ഞു. കെ സുധാകരൻ നാളെ കണ്ണൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കും. കോൺഗ്രസിനെ വിജയിപ്പിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കുമെന്ന് ഹൈക്കമാൻഡിന് നൽകിയ വാക്ക് പാലിച്ചു എന്നാണ് സുധാകരൻ പറഞ്ഞതെന്ന് ടി ഒ മോഹനൻ വിശദീകരിച്ചു. സുധാകരന്റെ ഉപദേശം അനുസരിച്ചാണ് മുന്നോട്ടു പോയിട്ടുള്ളതെന്നും അത് ഇനിയും തുടരുമെന്നും ടി ഒ മോഹനൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. മോഹനനെ ഷാൾ അണിയിച്ചാണ് സുധാകരൻ സ്വീകരിച്ചത്. ക്ഷീണിതനാണെന്നും അതിനാൽ മാധ്യമങ്ങളോട് കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.


കണ്ണൂരിൽ സ്ഥാനാർത്ഥിയാകാൻ കെ സുധാകരൻ സമ്മർദം ചെലുത്തിയിരുന്നെങ്കിലും എംപിമാർ മത്സരിക്കേണ്ട എന്ന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിൽക്കുകയായിരുന്നു. സ്ഥാനാർത്ഥിയായി ടി ഒ മോഹനനെ തീരുമാനിക്കുകയും ചെയ്തു. പിന്നാലെ ടി ഒ മോഹനൻ വിജയ പ്രതീക്ഷ പങ്കുവെച്ചു. കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ കൂടിയാണ് ടി.ഒ. മോഹനൻ. കെ സുധാകരൻ തന്റെയും നേതാവാണെന്നും അദ്ദേഹം മുന്നിൽ നിന്ന് നയിക്കുമെന്നും അദ്ദേഹത്തിന് പിന്നിൽ അണിനിരക്കുമെന്നും മോഹനൻ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഹൈക്കമാൻഡ് തീരുമാനം വന്നതോടെ എല്ലാം പഴയതുപോലെയായി എന്ന് അദ്ദേഹം പറഞ്ഞു.


കണ്ണൂർ തന്റെ പ്രധാന പ്രവർത്തന മേഖലയാണെന്നും അതിനാൽ തന്നെ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിയുമെന്നും മോഹനൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രചാരണത്തിന് ഇത്തിരി സമയം വൈകിയെങ്കിലും അത് വിജയത്തെ ബാധിക്കില്ലെന്നും വേഗത്തിൽ തന്നെ വോട്ടർമാരിലേക്ക് എത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 37 മണ്ഡലങ്ങളിലെ കൂടി പട്ടിക പുറത്തുവിട്ടതോടെ കോൺഗ്രസ് സ്ഥാനാർത്ഥി ചിത്രം പൂർണ്ണമായി. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിന്നതോടെയാണ് കെ സുധാകരനും അടൂർ പ്രകാശും പിന്മാറിയത്.



/t-o-mohanan-meets-k-sudhakaran-for-the-first-time-after-candidate-dispute

Related Stories
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

Jul 20, 2026 12:57 PM

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ...

Read More >>
Top Stories