വർക്കലയിൽ വിദേശ വനിതയെ ഉപദ്രവിച്ച കോയമ്പത്തൂർ സ്വദേശിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു

വർക്കലയിൽ വിദേശ വനിതയെ ഉപദ്രവിച്ച കോയമ്പത്തൂർ സ്വദേശിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു
Mar 24, 2026 03:06 PM | By Editor

വർക്കലയിൽ വിദേശ വനിതയെ ഉപദ്രവിച്ച കോയമ്പത്തൂർ സ്വദേശിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതയെ ഉപദ്രവിച്ച കോയമ്പത്തൂർ സ്വദേശിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂർ അവിനാശി റോഡിൽ ഇമ്മാനുവൽ ചർച്ചിന് സമീപം താമസിക്കുന്ന ആൻഡ്രു (27) എന്ന ഇലക്ട്രിക്കൽ എഞ്ചിനീയറാണ് പിടിയിലായത്. പാപനാശം നോർത്ത് ക്ലിഫിലെ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന ലിത്വാനിയ സ്വദേശിയായ 27കാരിയുടെ പരാതിയിലാണ് നടപടി. ഇന്നലെ പുലർച്ചെ യുവതിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവ് ഇവരെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

യുവതിക്ക് ഒപ്പമുണ്ടായിരുന്നവർ പുറത്ത് പോയ സമയത്ത് മുറിയുടെ വാതിൽ ലോക്ക് ചെയ്തിട്ടില്ലായിരുന്നു. ഈ തക്കം നോക്കിയാണ് സമീപത്തെ മറ്റൊരു മുറിയിൽ താമസിച്ചിരുന്ന ഇയാൾ യുവതിയുടെ മുറിയിൽ അതിക്രമിച്ച് കയറിയത്. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് വർക്കല പൊലീസ് അറിയിച്ചു. നോർവേ സ്വദേശിയായ വിദേശ വനിതയ്ക്ക് നേരെയും കഴിഞ്ഞ മാസം വർക്കലയിൽ വച്ച് അതിക്രമം ഉണ്ടായിരുന്നു.

native-engineer-held-for-attempting-to-harass-foreign-tourist-in-varkala

Related Stories
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

Jul 20, 2026 12:57 PM

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ...

Read More >>
Top Stories