പത്തനംതിട്ട ജില്ലയിൽ പുല്ലാട് ചാലുവാതുക്കലിൽ അനധികൃതമായി നടത്തുന്ന ഫാമിനെതിരെ പരാതിയുമായി സമീപവാസികൾ

പത്തനംതിട്ട ജില്ലയിൽ പുല്ലാട് ചാലുവാതുക്കലിൽ  അനധികൃതമായി  നടത്തുന്ന ഫാമിനെതിരെ പരാതിയുമായി സമീപവാസികൾ
Mar 30, 2026 12:45 PM | By Editor

പത്തനംതിട്ട ജില്ലയിൽ പുല്ലാട് ചാലുവാതുക്കലിൽ അനധികൃതമായി നടത്തുന്ന ഫാമിനെതിരെ പരാതിയുമായി സമീപവാസികൾ

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ പുല്ലാട് ചാലുവാതുക്കൽ സി എൻ മാത്യു (സണ്ണി) എന്നു പറയുന്ന ആൾ അനധികൃതമായി നടത്തുന്ന ഫാമിനെതിരെ പരാതിയുമായി സമീപവാസികൾ .15 പശുക്കളും അതിൻറെ കിടാക്കളും ഉള്ള ഫാമിൽ വേസ്റ്റ് മാറ്റുവാനുള്ള പ്രോപ്പറായ വേസ്റ്റ് മാനേജ്മെൻറ് ഇല്ലാത്തതുമൂലം കൊതുക് ദിനംതോറും പെരുകി വർദ്ധിക്കുകയും, അതിരൂക്ഷമായ ദുർഗന്ധവുമാണ് ഫാമിൽ നിന്നും ഉണ്ടാകുകയും ചെയ്യുന്നത് . സമീപവാസികൾക്ക് വീട്ടിൽ മൂക്കുപൊത്തി ഇരിക്കാതിരിക്കാൻ പറ്റാത്ത അവസ്ഥയാണ്. 13 വർഷക്കാലമായി ലൈസൻസ് പോലുമില്ലാതെയാണ് കോഴിപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ സണ്ണി പശു ഫാം നടത്തി വന്നിരുന്നത്. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി മുതൽ പഞ്ചായത്ത് ഹെൽത്ത് എന്നീ തലങ്ങളിൽ കൊടുത്ത നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഫാം പരിശോധന നടത്തുകയും ഇത് മുന്നോട്ട് തുറന്നു പ്രവർത്തിക്കുവാൻ യാതൊരുവിധമായ സാധ്യതയും ഇല്ല എന്ന് കണ്ടെത്തി സണ്ണിക്ക് പലതവണയായി നോട്ടീസും താക്കീതും നൽകിയെങ്കിലും യാതൊരു മാറ്റവും സംഭവിച്ചില്ല . പശുവിന്റെ പാൽസമാഹരിച്ച് എടുക്കുന്നതും അത് വിൽപ്പന ചെയ്യുന്ന കുപ്പികൾ പോലും വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് കാണാൻ സാധിക്കുന്നത് .

ചാണകം എല്ലാം അലക്ഷ്യമായി ഫാമിന്റെ പരിസരപ്രദേശങ്ങളിൽ വലിച്ചെറിയുകയും മാസങ്ങൾക്ക് ശേഷം അതിൻറെ ഗുണവും മണവും നഷ്ടപ്പെട്ടു കഴിയുമ്പോൾ 350, 400 രൂപ വില ഈടാക്കി ജനങ്ങളെ കബളിപ്പിച്ചു വരുന്നു. ഇത്രയധികം താക്കീതുകൾ ഒക്കെ നൽകിയിട്ടും ജനങ്ങളുടെ വാക്കിനു പുല്ലുവില കൽപ്പിക്കുന്ന സണ്ണിയുടെ അഹങ്കാരം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ സമീപവാസികൾ സണ്ണിയുടെ ഫാം അടച്ചുപൂട്ടുവാനുള്ള തീരുമാനത്തിലും പ്രതിഷേധത്തിലും ആണ്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ നിന്ന് അധികൃതർ നേരിട്ടുവന്ന് അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയതിന് തുടർന്ന് എത്രയും വേഗത്തിൽ ഈ പ്രശ്നം പരിഹരിക്കുവാൻ 15 ദിവസത്തെ നോട്ടീസ് അയച്ചു. അത് കൈപ്പറ്റിയിട്ടും ഇന്നേവരെയും ഒരു കാര്യങ്ങൾ പോലും ഈ പറഞ്ഞ വിഷയത്തിന്മേൽ പരിഹാരം ചെയ്യുവാൻ ഈ ഫാം ഉടമ തയ്യാറാകുന്നില്ല. അധികൃർക്ക് പരാതി നല്കിയെങ്കിലും പരിഹാരം ലഭിക്കാതെ വിഷമിക്കുകയാണ് സമീപവാസികൾ

diary farm

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories