കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണം വിട്ടു നടപ്പാതയിലേക്ക് ഇടിച്ചുകയറി

കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണം വിട്ടു നടപ്പാതയിലേക്ക് ഇടിച്ചുകയറി
Mar 30, 2026 02:50 PM | By Editor

കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണം വിട്ടു നടപ്പാതയിലേക്ക് ഇടിച്ചുകയറി

അടൂർ : നെല്ലിമൂട്ടിൽപ്പടിയിൽ നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി. ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി കൈവരി തകർത്തു. ബസിനുള്ളിലേക്ക് കൈവരിയുടെ കമ്പികൾ തുളച്ചുകയറി രണ്ട് യാത്രികർക്ക് നിസ്സാര പരിക്കേറ്റു. ലക്ഷ്മിപ്രിയ, ശശി എന്നിവർക്കാണ് പരിക്ക്.

തിരുവനന്തരപുരം ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്. സിഗ്നലിനുസമീപം എത്തിയപ്പോൾ പെട്ടെന്ന് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബ്രേക്കുനഷ്ടപ്പെട്ടപ്പോൾ ഇടിച്ചുനിർത്തിയതാണെന്നാണ് ബസ് ഡ്രൈവർ പറയുന്നത്. അടൂരിൽനിന്നു അഗ്നിരക്ഷാസേനയെത്തി കൈവരിയുടെ കമ്പികൾ മുറിച്ചുമാറ്റി. ഫെബ്രുവരി 18-ന് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസിൽ ഇടിച്ചശേഷം നിയന്ത്രണംവിട്ട സൂപ്പർഫാസ്റ്റ് ബസ് സിഗ്നൽ ലൈറ്റുകൾ തകർത്തിരുന്നു. ഇത് കഴിഞ്ഞ ദിവസമാണ് പുനഃസ്ഥാപിച്ചത്.

accident

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories