ഈ തെരഞ്ഞെടുപ്പ് ശബരിമലയെ തകർക്കാൻ ശ്രമിച്ചവർക്കെതിരായ വിധിയെഴുത്തായിരിക്കും: പത്തനംതിട്ട ഡിസിസി

ഈ തെരഞ്ഞെടുപ്പ് ശബരിമലയെ തകർക്കാൻ ശ്രമിച്ചവർക്കെതിരായ വിധിയെഴുത്തായിരിക്കും: പത്തനംതിട്ട ഡിസിസി
Apr 10, 2026 11:08 AM | By Editor

ഈ തെരഞ്ഞെടുപ്പ് ശബരിമലയെ തകർക്കാൻ ശ്രമിച്ചവർക്കെതിരായ വിധിയെഴുത്തായിരിക്കും: പത്തനംതിട്ട ഡിസിസി

പത്തനംതിട്ട : ശബരിമല കലിയുഗവരദന്റെ തിരുനടയിൽ നടന്ന സ്വർണ്ണക്കൊള്ളയിൽ അർത്ഥഗർഭമായ മൗനം പാലിക്കുകയും ഭക്തമനസ്സുകളെ മുറിവേൽപ്പിക്കുകയും ചെയ്ത ജില്ലയിലെ അഞ്ച് ഇടത് എം.എൽ.എമാർക്കുമെതിരെ വിശ്വാസികൾ വിധിയെഴുതിയെന്നും അഞ്ചു സീറ്റിലും യൂ.ഡി.എഫ് ഉജ്വല വിജയം നേടുമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി. വിശ്വാസികളെ വഞ്ചിച്ചവർക്കും കൊള്ളക്കാർക്ക് കുടപിടിക്കുന്നവർക്കും പത്തനംതിട്ടയിലെ പ്രബുദ്ധരായ ജനങ്ങൾ ബാലറ്റിലൂടെ തക്കതായ മറുപടി നൽകി. ഈ തെരഞ്ഞെടുപ്പ് ശബരിമലയെ തകർക്കാൻ ശ്രമിച്ചവർക്കെതിരായ വിധിയെഴുത്തായിരിക്കും. പോളിംഗ് ശതമാനത്തിലെ വർദ്ധനവ് യൂ.ഡി.എഫ് തരംഗത്തിന്റെ സൂചനയാണെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ ഇൻ ചാർജ് അഡ്വ.വെട്ടൂർ ജ്യോതി പ്രസാദ്, റോബിൻ പീറ്റർ, അഡ്വ.എ.സുരേഷ് കുമാർ, അഡ്വ.അനിൽ തോമസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

സ്വർണ്ണക്കൊള്ളയിലെ മുഖ്യപ്രതികളായ സി.പി.എം നേതാക്കൾക്ക് ഇപ്പോഴും സംരക്ഷണ കവചമൊരുക്കുന്ന തിരക്കിലാണ് സംസ്ഥാന സർക്കാർ. ശബരിമല ഉൾക്കൊള്ളുന്ന പത്തനംതിട്ട ജില്ലയിലെ ജനപ്രതിനിധികൾ എന്ന നിലയിൽ ഈ കൊള്ളക്കെതിരെ ശബ്ദമുയർത്താൻ അഞ്ച് എം.എൽ.എമാരും തയ്യാറാകാതിരുന്നത് ഭക്തജനങ്ങളോടുള്ള കടുത്ത വഞ്ചനയായിരുന്നു. സ്വന്തം പാർട്ടിക്കാരെ രക്ഷിക്കാൻ വിശ്വാസത്തെ ബലികഴിക്കുന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. അധികാര തണലിൽ അന്വേഷണം അട്ടിമറിക്കപ്പെടുമ്പോൾ നീതി നടപ്പിലാക്കാൻ ഒരു വിരൽ പോലും ചലിപ്പിക്കാത്ത ഇവർക്ക് ജനപ്രതിനിധി ആയിരിക്കുവാന്‍ അർഹതയില്ല.

അധികാരത്തിൽ വരുമ്പോൾ ശബരിമലയുടെ പവിത്രതയും ആചാരങ്ങളും സംരക്ഷിക്കാൻ ശക്തമായ നിയമം കൊണ്ടുവരുമെന്നും സ്വർണ്ണക്കൊള്ളയിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും ഡി.സി.സി ഭാരവാഹികള്‍ പറഞ്ഞു.

people-have-written-a-verdict-against-the-sabarimala-gold-theft-pathanamthitta-

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories