കുമ്പഴ -വടക്ക് ഭാഗത്ത് പത്ത് ദിവസമായി പൊട്ടിയ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ നന്നാക്കാൻ നടപടി

കുമ്പഴ -വടക്ക് ഭാഗത്ത് പത്ത് ദിവസമായി പൊട്ടിയ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ നന്നാക്കാൻ നടപടി
Apr 21, 2026 10:33 AM | By Editor

കുമ്പഴ -വടക്ക് ഭാഗത്ത് പത്ത് ദിവസമായി പൊട്ടിയ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ നന്നാക്കാൻ നടപടി

പത്തനംതിട്ട :കഴിഞ്ഞ പത്ത് ദിവസമായി പുനലൂർ മൂവാറ്റുപുഴ റോഡിലെ കുമ്പഴ -വടക്ക് ഭാഗത്ത് പൊട്ടിയ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ നന്നാക്കാൻ നടപടിയായി.

റോഡ് നിർമ്മാണം നടത്തിയത് കെഎസ് റ്റി പി ആയതിനാൽ പൈപ്പ് നന്നാക്കാൻ കുഴിയെടുക്കാൻ അവരുടെ അനുമതി ലഭിക്കാതെ വന്നതിനെ തുടർന്നാണ് പൈപ്പ് നന്നാക്കൽ മുടങ്ങിയത്.

പൈപ്പ് പൊട്ടിയതോടെ മുൻസിപ്പൽ പ്രദേശത്തെ കുമ്പഴയിലും മൈലപ്ര പഞ്ചായത്തിലെ ചില ഭാഗങ്ങളിലും വെള്ളം കിട്ടാതെയായി.

കടുത്ത ചൂടിൽ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി നഗരസഭ ഇവിടെ ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചു വരികയായിരുന്നു.

ഇന്നലെ നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ ജനപ്രതികളുടെയും കെ എസ് റ്റി പി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്ത് ചർച്ച നടത്തി.

തുടർന്ന് റോഡ് കുഴിച്ച് പൈപ്പ് നന്നാക്കാൻ കെ എസ് റ്റി പി സമ്മതം നൽകുകയായിരുന്നു. രണ്ട് ദിവസത്തിനകം ഇവിടെ കുടിവെള്ള വിതരണം നടത്താമെന്നു വാട്ടർ അതോറിട്ടിയും സമ്മതിച്ചിട്ടുണ്ട്.

മൈലപ്ര പഞ്ചായത്ത്‌ പ്രസിഡന്റ് വിൽ‌സൺ തുണ്ടിയത്ത്, യു ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ എ സുരേഷ് കുമാർ, കൗൺസിലർ കെ ആർ അരവിന്താക്ഷൻ നായർ, പഞ്ചായത്തഗം പി കെ ഗോപി, കെ എസ് റ്റി പി അസി എഞ്ചിനിയർ കാവ്യ, വാട്ടർ അതോറിറ്റി എക്സികുട്ടിവ് എഞ്ചിനീയർ എബ്രഹാം, അക്ഷയ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു

water authority

Related Stories
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

Jul 20, 2026 12:57 PM

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ...

Read More >>
തെരുവുനായയുടെ ആക്രമണത്തിന് ഇരയായി  ഒന്നര വയസ്സുകാരൻ

Jul 20, 2026 12:39 PM

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ...

Read More >>
Top Stories