ചന്ദനപ്പള്ളി തിരുനാൾ ഏപ്രിൽ 26 ന് കൊടിയേറും

ചന്ദനപ്പള്ളി തിരുനാൾ ഏപ്രിൽ 26 ന് കൊടിയേറും
Apr 21, 2026 11:13 AM | By Editor

ചന്ദനപ്പള്ളിയിൽ ഇനി തീർത്ഥാടന ലഹരി.. വിശ്വപ്രസിദ്ധമായ ചന്ദനപ്പള്ളി സെന്റ് ജോർജ് തീർത്ഥാടന കത്തോലിക്കാ പള്ളിയിലെ ഈ വർഷത്തെ തിരുനാളിന് ഏപ്രിൽ 26-ന് കൊടിയേറും. രാവിലെ ദേവാലയത്തിലും ഉച്ചകഴിഞ്ഞ് സെന്റ് ജോർജ്‌ ഷ്രയിനിലും കൊടിയേറും. രാവിലെ 6.45.ന് പ്രഭാത പ്രാര്‍ത്ഥന, 7 ന് ഡോ.തോമസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് കൊടി ആശീര്‍വദിച്ച് ട്രസ്റ്റിയ്ക്ക് കൈമാറും. പളളിയങ്കണത്തില്‍ സ്ഥാപിച്ചിട്ടുളള സ്വര്‍ണ്ണ കൊടിമരത്തില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം മെത്രാപ്പോലീത്ത കൊടി ഉയര്‍ത്തും.



വൈകിട്ട് മൂന്ന് മണിക്ക് കുടമുക്ക് – ചിറയിൽ ശ്യാമിന്റെ ഭവനത്തില്‍ നിന്നും ചന്ദനപ്പളളി പുണ്യാളച്ചന് നേര്‍ച്ചയായി സമര്‍പ്പിച്ച കൊടിമരം മുറിച്ച് മുത്തുക്കുടകളുടെയും പേപ്പല്‍ ഫ്ളാഗുകളുടെയും വാദ്യ മേളങ്ങളുടെയും ആകമ്പടിയോടെ ആഘോഷമായി കൊണ്ടുവരും. കൊടിമരവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് ചന്ദനപ്പളളി പള്ളിയുടെ മുന്‍പില്‍ എത്തി സഹദായെ വണങ്ങി പുണ്യാളച്ചാ ഞങ്ങളെ അനുഗ്രഹിക്കണേ എന്ന് പ്രാര്‍ത്ഥിച്ച് ആറുമ്പോയ് വിളിച്ച് മൂന്ന് തവണ കൊടിമരം ഉയരങ്ങളിലേക്ക് ഉയര്‍ത്തി വണങ്ങിയതിനുശേഷം സെന്റ് ജോർജ്‌ ഷ്രെനില്‍ എത്തിക്കും.


പൂക്കളും ഇലകളും ചേര്‍ത്ത് കൊടിമരം കെട്ടി ഒരുക്കി പ്രാര്‍ത്ഥനക്ക് ശേഷം കൊടിയേറ്റ് നടത്തും. ക്രമീകരണങ്ങള്‍ക്ക് വികാരി ഫാദര്‍ ബെന്നി നാരകത്തിനാല്‍, ട്രസ്റ്റി ആന്റണി ചന്ദനപ്പള്ളി, സെക്രട്ടറി ബാബു കെ പെരുമല, പബ്ലിസിറ്റി കൺവീനർ ഷിബു കെ ജോയി കുറ്റിയിൽ, പ്രോഗ്രാം കൺവീനർ ബിനോ ബാബു പെരുമല എന്നിവർ നേതൃത്വം നൽകും.


chandanapally - thirunal

Related Stories
തിരുവല്ലനഗരത്തിൽ സീബ്ര വരകൾ ഇല്ലാത്തത് അപകട ഭീഷണിയാകുന്നു

Apr 25, 2026 01:01 PM

തിരുവല്ലനഗരത്തിൽ സീബ്ര വരകൾ ഇല്ലാത്തത് അപകട ഭീഷണിയാകുന്നു

തിരുവല്ലനഗരത്തിൽ സീബ്ര വരകൾ ഇല്ലാത്തത് അപകട...

Read More >>
 യുവ ആപ്ദ മിത്ര പദ്ധതിക്ക് ജില്ലയില്‍ തുടക്കം

Apr 25, 2026 10:49 AM

യുവ ആപ്ദ മിത്ര പദ്ധതിക്ക് ജില്ലയില്‍ തുടക്കം

യുവ ആപ്ദ മിത്ര പദ്ധതിക്ക് ജില്ലയില്‍...

Read More >>
അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ സമഗ്രമായ വിഷ ചികിത്സാ സംവിധാനം

Apr 24, 2026 05:08 PM

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ സമഗ്രമായ വിഷ ചികിത്സാ സംവിധാനം

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ സമഗ്രമായ വിഷ ചികിത്സാ സംവിധാനം...

Read More >>
ന​ടു​റോ​ഡി​ൽ ത​ടി ലോ​റി ച​രി​ഞ്ഞു

Apr 24, 2026 04:55 PM

ന​ടു​റോ​ഡി​ൽ ത​ടി ലോ​റി ച​രി​ഞ്ഞു

ന​ടു​റോ​ഡി​ൽ ത​ടി ലോ​റി...

Read More >>
ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

Apr 24, 2026 04:28 PM

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ...

Read More >>
ജാ​ഗ്ര​ത​യോ​ടെ പ​ത്ത​നം​തി​ട്ട ;ജി​ല്ല​യി​ൽ ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത മു​ന്ന​റി​യി​പ്പ്

Apr 24, 2026 02:11 PM

ജാ​ഗ്ര​ത​യോ​ടെ പ​ത്ത​നം​തി​ട്ട ;ജി​ല്ല​യി​ൽ ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത മു​ന്ന​റി​യി​പ്പ്

ജാ​ഗ്ര​ത​യോ​ടെ പ​ത്ത​നം​തി​ട്ട ;ജി​ല്ല​യി​ൽ ഉ​ഷ്ണ​ത​രം​ഗ സാ​ധ്യ​ത...

Read More >>
Top Stories