കുമ്പഴ സോണൽ ഓഫീസ് അടച്ചു പൂട്ടുന്നു എന്ന വ്യാജ പ്രചരണം എൽ ഡി എഫ് നടത്തുന്നത് പരിഹാസ്യം ; ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എ സുരേഷ് കുമാർ

കുമ്പഴ സോണൽ ഓഫീസ് അടച്ചു പൂട്ടുന്നു എന്ന വ്യാജ പ്രചരണം എൽ ഡി എഫ് നടത്തുന്നത് പരിഹാസ്യം ; ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എ സുരേഷ് കുമാർ
Apr 23, 2026 10:36 AM | By Editor

കുമ്പഴ സോണൽ ഓഫീസ് അടച്ചു പൂട്ടുന്നു എന്ന വ്യാജ പ്രചരണം എൽ ഡി എഫ് നടത്തുന്നത് പരിഹാസ്യം ; ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എ സുരേഷ് കുമാർ

പത്തനംതിട്ട: നഗരസഭയുടെ കുമ്പഴ സോണൽ ഓഫീസ് അടച്ചു പൂട്ടുന്നു എന്ന വ്യാജ പ്രചരണം എൽ ഡി എഫ് നടത്തുന്നത് പരിഹാസ്യമാണെന്ന് ഡി ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എ സുരേഷ് കുമാർ പറഞ്ഞു.ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് സോണൽ ഓഫീസിലേക്ക് എൽ ഡി എഫ് നടത്തിയ മാർച്ചിനെതിരെ കോൺഗ്രസ് കുമ്പഴ മണ്ഡലം കമ്മിറ്റി നടത്തിയ വിശദീകരണ യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുമ്പഴ സോണൽ ഓഫീസിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നു ചെയര്പേഴ്സൻ സിന്ധു അനിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത് മറച്ചു വെച്ചാണ് എൽഡിഎഫ് ഇപ്പോൾ വ്യാജ ആരോപണം ഉയർത്തി പ്രചരണം നടത്തുന്നത്. കുമ്പഴ സോണൽ ഓഫീസ് ആദ്യം തുടങ്ങിയത് അഡ്വ ഗീത സുരേഷ് ചെയര്പേഴസണായിരുന്നപ്പോൾ ഉള്ള യുഡിഎഫിന്റെ ഭരണസമിതിയാണ്.എൽ ഡി എഫിന് ഇതിൽ യാതൊരു ക്രെഡിറ്റും അവകാശപ്പെടാനില്ലന്നും സുരേഷ് കുമാർ പറഞ്ഞു.കോൺഗ്രസ് കുമ്പഴ മണ്ഡലം പ്രസിഡൻ്റ് നാസർ തോണ്ട മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ, ഡിസിസി ജനറൽ സെക്രട്ടറി അബ്ദുൾ കലാം ആസാദ്, ബ്ലോക്ക് പ്രസിഡൻ്റ് റോജി പോൾ ദാനിയേൽ, നഗരസഭ വൈസ് ചെയർമാൻ എ സഗീർ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പികെ ഇക്ബാൽ, നഗരസഭ കൗൺസിലർമാരായ സജിനി മോഹൻ, അംബിക വേണു, എ ഫാത്തിമ്മ, ജോയമ്മ സൈമൺ, എ ഫറൂഖ് , അഫ്സൽ ആനപ്പാറ, കെപി നൗഷാദ് എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് ഇസ്മയിൽ അറഫാ , റാഫി കുലശേഖരപതി, റെജി മൂലമുറയിൽ, അൻവർ സാദത്ത്, സെബു പത്തനംതിട്ട, അനീഷ് അബ്ബാസ്, അജ്മൽ കരിം എന്നിവർ നേതൃത്വം നൽകി.

kumpazha zonal

Related Stories
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

Jul 20, 2026 12:57 PM

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ...

Read More >>
തെരുവുനായയുടെ ആക്രമണത്തിന് ഇരയായി  ഒന്നര വയസ്സുകാരൻ

Jul 20, 2026 12:39 PM

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ...

Read More >>
Top Stories