നിതിൻ രാജിന്റെ മരണം: ഹർത്താൽ ആരംഭിച്ചു, പലയിടത്തും കെഎസ്ആർടിസി ബസുകൾ തടഞ്ഞു

നിതിൻ രാജിന്റെ മരണം: ഹർത്താൽ ആരംഭിച്ചു, പലയിടത്തും കെഎസ്ആർടിസി ബസുകൾ തടഞ്ഞു
Apr 28, 2026 11:06 AM | By Editor

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ, വിവിധ ദളിത് സംഘടനകളും നിതിൻ രാജ് ആക്ഷൻ കൗൺസിലും ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. ഹർത്താൽ ആരംഭിച്ച് ആദ്യമണിക്കൂറുകളിൽ ഹർത്താൽ അനുകൂലികൾ തിരുവനനന്തപുരം തമ്പാനൂർ, നെടുമങ്ങാട്, കഴക്കൂട്ടം കണിയാപുരം ഭാഗത്ത് കെഎസ്ആർടിസി ബസുകൾ തടഞ്ഞു. ഇവിടങ്ങളിലെ ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് ഹർത്താൽ അനുകൂലികളുടെ പ്രതിഷേധം. ചിലയിടത്ത് പോലീസ് ഇടപെട്ട് വാഹനങ്ങൾ കടത്തിവിട്ടു. സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.

നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കുക, ഉത്തരവാദികളുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താലിലിൽനിന്ന് അവശ്യസേവനങ്ങളെയും തൃശ്ശൂർ വെടിക്കെട്ട് അപകടം നടന്ന പ്രദേശവും ഒഴിവാക്കിയിട്ടുണ്ട്. നഷ്ടപരിഹാരമായി കുടുംബത്തിന് 10 കോടിരൂപ നൽകുക, കോളേജിന്റെ അംഗീകാരം റദ്ദാക്കുക, വിദ്യാലയങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കാൻ നിയമം നടപ്പാക്കുക, കണ്ണൂർ എസ്.പി.യെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളും കൗൺസിൽ ഉന്നയിക്കുന്നു

Pathanamthitta

Related Stories
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

Jul 20, 2026 12:57 PM

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ...

Read More >>
തെരുവുനായയുടെ ആക്രമണത്തിന് ഇരയായി  ഒന്നര വയസ്സുകാരൻ

Jul 20, 2026 12:39 PM

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ...

Read More >>
Top Stories