യുവാവിനെ വാക്കത്തികൊണ്ട് തലക്ക് വെട്ടി കൊ*ല*പ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
കോന്നി: തണ്ണിത്തോട് മേടപ്പാറ സ്വദേശിയായ യുവാവിനെ വാക്കത്തികൊണ്ട് തലക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ തണ്ണിത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ ഡാലി ഉഷാ വിലാസം വീട്ടിൽ സുഭാഷ് (36) ആണ് അറസ്റ്റിലായത്. പ്രതിയായ സുഭാഷ് ഇപ്പോൾ താമസിച്ചുവരുന്ന തണ്ണിത്തോട് മേടപ്പാറയിലെ അയൽവാസിയുമായി തർക്കമുണ്ടായിരുന്നു. ഇതേതുടർന്നുണ്ടായ വഴക്കിനിടയിലാണ് സുഭാഷ് വാക്കത്തി ഉപയോഗിച്ച് അയൽവാസിയായ യുവാവിന്റെ തലക്ക് വെട്ടിയത്. തണ്ണിത്തോട് പൊലീസ് എസ്.എച്ച്.ഒ വിപിന്‍റെ നേതൃത്വത്തിൽ തണ്ണിത്തോട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
man-arrested-for-beheading-neighbor


