പത്തനംതിട്ടയിൽ സ്കൂട്ടർ ഓടിക്കുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു

പത്തനംതിട്ടയിൽ സ്കൂട്ടർ ഓടിക്കുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു
May 7, 2026 11:06 AM | By Editor

പത്തനംതിട്ട : സ്കൂട്ടർ യാത്രയ്ക്കിടെ യുവതിക്ക് പാമ്പ് കടിയേറ്റു. പത്തനംതിട്ട ചിറ്റാർ സ്വദേശി സോനു തോമസിനാണ് ഓടുന്ന ഇരുചക്ര വാഹനത്തിൽ വെച്ച് പാമ്പിന്റെ കടിയേറ്റത്. ഹാൻഡിലിന് സമീപം ഒളിച്ചിരുന്ന പാമ്പാണ് യുവതിയെ ആക്രമിച്ചത്. സോനു നിലവിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. സോനു തോമസ് സ്കൂട്ടർ ഓടിച്ചുപോകുന്നതിനിടെ മുൻവശത്തെ ഹാൻഡിലിന്റെ ഭാഗത്തുനിന്നും അസ്വാഭാവികമായ ശബ്ദം കേൾക്കുകയായിരുന്നു. തുടർന്ന് ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് ഹാൻഡിലിന്റെ വിടവിലൂടെ പാമ്പ് പുറത്തേക്ക് വന്നത്.യുവതി പെട്ടെന്ന് പ്രതികരിക്കുന്നതിന് മുൻപ് തന്നെ പാമ്പ് സോനുവിനെ കൊത്തുകയായിരുന്നു. ഓടുന്ന വാഹനത്തിൽ വെച്ച് കടിയേറ്റിട്ടും പരിഭ്രാന്തയാകാതെ സോനു വാഹനം നിയന്ത്രിച്ചു നിർത്തി.

ഉടൻതന്നെ ഇവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സോനു നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. നില മെച്ചപ്പെടുന്നുണ്ടെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം

വാഹനങ്ങൾ പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ പുറത്തു നിർത്തിയിടുമ്പോൾ അതീവ ജാഗ്രത വേണമെന്നാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്. മഴയും ചൂടും മാറിമറിയുന്ന സാഹചര്യങ്ങളിൽ പാമ്പുകൾ വണ്ടിക്കുള്ളിൽ കയറി ഇരിക്കാൻ സാധ്യത കൂടുതലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

Pathanamthitta

Related Stories
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

Jul 20, 2026 12:57 PM

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ...

Read More >>
തെരുവുനായയുടെ ആക്രമണത്തിന് ഇരയായി  ഒന്നര വയസ്സുകാരൻ

Jul 20, 2026 12:39 PM

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ...

Read More >>
Top Stories