പാചകവാതകവില വർധനയിൽ ഹോട്ടൽ ഉടമകൾ സമരം നടത്തി

പാചകവാതകവില വർധനയിൽ ഹോട്ടൽ ഉടമകൾ സമരം നടത്തി
May 7, 2026 01:36 PM | By Editor

പാചകവാതകവില വർധനയിൽ ഹോട്ടൽ ഉടമകൾ സമരം നടത്തി

വാണിജ്യ പാചകവാതക സിലിൻഡറിന്റെ വില വർധിച്ചത് ഹോട്ടൽ മേഖലയ്ക്ക് കനത്ത തിരിച്ചടി ആയിരിക്കുകയാണ്. വില വർധിക്കുംമുമ്പ് ഒരുദിവസം 4500 രൂപയാണ് പാചകവാതകത്തിനുവേണ്ടി ചെലവായിരുന്നതെങ്കിൽ വിലക്കയറ്റത്തോടെ 10,500 രൂപ ഒരുദിവസം വേണ്ടിവരുന്നു. ഈ നിലയിൽ കാര്യങ്ങൾ പോയാൽ ഹോട്ടൽ വ്യവസായം പൂർണമായി തകരും. ലക്ഷക്കണക്കിനാളുകൾ പണിയെടുക്കുന്ന ഹോട്ടൽ മേഖലയെ നിലനിർത്താനും വാണിജ്യ സിലിൻഡറുകളുടെ വില നിയന്ത്രിക്കാനും അധികാരികൾ ഇടപെടണം.

ജില്ലാ സെക്രട്ടറി എം.കെ. ഉല്ലാസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.എം. രാജ, എൻ.കെ. നന്ദകുമാർ, മുൻ നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, കേറ്ററിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ചെറിയാൻ ജോസഫ്, ബേക്കേഴ്സ് അസോസിയേഷൻ ആറന്മുള മണ്ഡലം ട്രഷറർ ആർ. രാജീവ്‌, ജില്ലാ വർക്കിങ്‌ പ്രസിഡന്റ്‌ സുനിതാ ബിജു, സന്തോഷ്‌ മാത്യു എന്നിവർ പ്രസംഗിച്ചു.പ്രകടനത്തിന് ജില്ലാ ട്രഷറർ രാജേഷ് ജി.നായർ, നവാസ് തനിമ, സക്കീർ ശാന്തി, ശശി ഐസക്, എന്നിവർ നേതൃത്വം നൽകി.

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിൻഡറിന്റെ വില ഒറ്റയടിക്ക് കൂട്ടിയത് 993 രൂപയാണ്. ഇതോടെ 19 കിലോയുടെ സിലിൻഡറിന് 3085 രൂപ നൽകേണ്ടിവരും. നിത്യോപയോഗ സാധനങ്ങളുടെയും വിലകൂടിയതിനാൽ ഹോട്ടൽ വ്യവസായം തകർച്ചയിലാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള ഹോട്ടൽ ആൻഡ്‌ റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രസാദ് ആനന്ദഭവൻ പറഞ്ഞു .

പത്തനംതിട്ട : വാണിജ്യ പാചകവാതക സിലിൻഡറിന് വില വർധിപ്പിച്ചതിൽ കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിഷേധം നടത്തി . പത്തനംതിട്ട അബാൻ ജങ്ഷനിൽനിന്ന്‌ തുടങ്ങിയ പ്രകടനം ഹെഡ് പോസ്റ്റോഫീസിന്‌ മുൻപിൽ സമാപിച്ചു. സ്ഥാപനങ്ങൾ അടച്ചാണ് സമരത്തിൽ പങ്കെടുത്തത്. ജില്ലാപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ്‌ രാജമാണിക്യം അധ്യക്ഷത വഹിച്ചു.

hotel

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories