ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ ഊരി; പതറാതെ ബസ് നിർത്തി ഡ്രൈവർ: ഒഴിവായത് വൻ അപകടം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ ഊരി; പതറാതെ ബസ് നിർത്തി ഡ്രൈവർ: ഒഴിവായത് വൻ അപകടം
May 11, 2026 10:40 AM | By Editor

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ ഊരി; പതറാതെ ബസ് നിർത്തി ഡ്രൈവർ: ഒഴിവായത് വൻ അപകടം

അടൂർ ∙ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ ഊരിപ്പോയി. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്നു ബസ് പെട്ടെന്നു നിർത്താൻ കഴിഞ്ഞതിനാൽ അപകടമൊന്നുമുണ്ടായില്ല. കെപി റോഡിൽ മരിയ ആശുപത്രിക്കു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണു സംഭവം. ഏനാത്ത് - അടൂർ റൂട്ടിലോടുന്ന ശ്രീമുരുകൻ ബസിന്റെ ടയറാണ് ഊരിപ്പോയത്.

മരിയജംക്‌ഷനിൽ എത്തും മുൻപു പ്രശ്നം തിരിച്ചറിഞ്ഞിരുന്നു. അതനുസരിച്ചു ബസ് വരുന്ന വഴി വർക്ക്ഷോപ്പിൽ കയറ്റിയെന്നും യാത്രക്കാരെ ടൗണിൽ ഇറക്കിയ ശേഷം വരാൻ വർക്ക്ഷോപ് ജീവനക്കാർ പറഞ്ഞതിനെ തുടർന്നു വളരെ സാവധാനത്തിലാണു ടൗണിലേക്കു വന്നതെന്നും ബസ് ജീവനക്കാർ പറഞ്ഞു. ഇതിനിടയിലാണു ടയർ ഊരിപ്പോയത്.

ഊരിയ ടയർ ഉരുണ്ട് മരിയ ജംക്‌ഷനിലെ കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തേക്ക് ഉരുണ്ട് പോയി. ടയർ ഉരുണ്ടു വരുന്നതു കണ്ട് ആളുകൾ ഓടിമാറി. സംഭവത്തിനു ശേഷം യാത്രക്കാരെ ഇറക്കുകയും വർക്ക്ഷോപ്പിൽ നിന്ന് ആളെ വരുത്തി അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. ഇതിനു ശേഷമാണു സർവീസ് തുടർന്നത്.

private-bus-tire-detaches-driver-saves-passengers

Related Stories
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

Jul 20, 2026 12:57 PM

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ...

Read More >>
തെരുവുനായയുടെ ആക്രമണത്തിന് ഇരയായി  ഒന്നര വയസ്സുകാരൻ

Jul 20, 2026 12:39 PM

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ...

Read More >>
Top Stories