പന്തളം കൈപ്പുഴ കൊട്ടാരത്തിൽ മോഷണശ്രമം നടത്തിയ പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് പിടികൂടി

പന്തളം കൈപ്പുഴ കൊട്ടാരത്തിൽ മോഷണശ്രമം നടത്തിയ പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് പിടികൂടി
May 11, 2026 04:01 PM | By Editor

പന്തളം കൈപ്പുഴ കൊട്ടാരത്തിൽ മോഷണശ്രമം നടത്തിയ പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് പിടികൂടി

പത്തനംതിട്ട : പന്തളം കൈപ്പുഴ കൊട്ടാരത്തിൽ മോഷണശ്രമം നടത്തിയ പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് പിടികൂടി. പന്തളം കൈപ്പുഴ പുത്തൻകോയ്ക്കൽ കൊട്ടാരത്തിൽ ദീപാവർമ്മയുടെ വീട്ടിലായിരുന്നു കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ മോഷണശ്രമം നടന്നത്. പശ്ചിമ ബംഗാൾ സ്വദേശിയായ 46 വയസ്സുകാരൻ സുധാകർ ആണ് പോലീസിന്റെ പിടിയിലായത്. ഇയാൾ സംഭവ സമയത്ത് മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു. രാത്രി പത്ത് മണിയോടെ കൊട്ടാരത്തിന്റെ പരിസരത്തെത്തിയ മോഷ്ടാവ് മതിൽ ചാടിക്കടക്കുന്നതും വാതിൽ തുറക്കാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. വാതിൽ തുറക്കാൻ ശ്രമിക്കുന്ന ശബ്ദം കേട്ട് ഉടമ ദീപാവർമ്മ ബഹളം വെക്കുകയും തുടർന്ന് ഓടിയെത്തിയ ബന്ധു ദിലീപ് മോഷ്ടാവിനെ പിടികൂടുകയുമായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് പന്തളം പോലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു.

attempted-theft-at-pandalam-kaipuzha-palace-west-bengal-native-arrested

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories