ആരെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് അറിഞ്ഞിട്ട് മതി പ്രതിപക്ഷ നേതാവ് ; നിലപാട് വ്യക്തമാക്കി പിണറായി വിജയൻ

ആരെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് അറിഞ്ഞിട്ട് മതി പ്രതിപക്ഷ നേതാവ് ; നിലപാട് വ്യക്തമാക്കി പിണറായി വിജയൻ
May 12, 2026 03:37 PM | By Editor

ആരെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് അറിഞ്ഞിട്ട് മതി പ്രതിപക്ഷ നേതാവ് ; നിലപാട് വ്യക്തമാക്കി പിണറായി വിജയൻ

കേരളത്തിൽ കോൺഗ്രസ് സഖ്യം ആരെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് അറിഞ്ഞതിന് ശേഷം മാത്രം പ്രതിപക്ഷ നേതൃസ്ഥാനം തീരുമാനിച്ചാൽ മതിയെന്ന് പിണറായി വിജയൻ. ഘടകകക്ഷി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിൽ നിന്ന് വരുന്നത് തനിക്കൊപ്പം സീനിയോറിറ്റിയുള്ള ഒരാളാണെങ്കിൽ മാത്രമേ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ച് പിണറായി വിജയൻ ആലോചിക്കാനിടയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. വളരെ ജൂനിയറായ ഒരാൾ മുഖ്യമന്ത്രിയായി വരുമ്പോൾ അദ്ദേഹത്തിന് കീഴിൽ പ്രതിപക്ഷ നേതാവായി ഇരിക്കാൻ പിണറായി സന്നദ്ധനായേക്കില്ല എന്ന സൂചനയാണ് ഇത് നൽകുന്നത്.

പ്രതിപക്ഷ മുന്നണിയിലെ 35 എംഎൽഎമാരിൽ 26 പേരും സിപിഐഎമ്മിൽ നിന്നുള്ളവരായതിനാൽ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനുള്ള അധികാരം ആ പാർട്ടിക്കാണ്. ശക്തമായ ഒരു പ്രതിപക്ഷ നിരയെ പിണറായി വിജയൻ തന്നെ നയിക്കണമെന്നാണ് എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ നേതൃത്വത്തിൽ തലമുറ മാറ്റം വേണമെന്ന ആവശ്യവും സിപിഐഎമ്മിനുള്ളിൽ ശക്തമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന കമ്മിറ്റിയിൽ എതിർവികാരം ഉയർന്നാൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായേക്കില്ല.

it-is-enough-for-the-opposition-leader-to-know-who-the-chief-minister-is-pinarayi-vijayan

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories