എ.ഡി.എം. നവീൻബാബുവിന്റെ മരണം അന്വേഷിക്കണം- എൻ.ജി.ഒ. അസോ
കോന്നി : എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരുന്നതിന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപവത്കരിച്ച് പുനരന്വേഷണം നടത്തണമെന്ന് കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിബു മണ്ണടി അധ്യക്ഷത വഹിച്ചു. നിയുക്ത എം.എൽ.എ.മാരായ അബിൻ വർക്കി, സി.വി. ശാന്തകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, മാത്യു കുളത്തുങ്കൽ, ജില്ലാപഞ്ചായത്തംഗം സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർ ഖാനും സംഘടനാ ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. സുനിലും യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയിയും ഉദ്ഘാടനം ചെയ്തു. സംഘടനാ നേതാക്കളായ വി.പി. ബോബിൻ, ബി. പ്രദീപ് കുമാർ, പി.എസ്. വിനോദ് കുമാർ, മോബിഷ് പി.തോമസ്, അനിൽ ബാബു, ഷാജി, ബിജു ശാമുവൽ, ജി. ജയകുമാർ, ഫിലിപ്പ് ജോർജ്, നൗഫൽ ഖാൻ, അജിൻ ഐപ്പ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി ബിജു ശാമുവേൽ (പ്രസി.), എസ്.കെ. സുനിൽകുമാർ, അബുകോശി, വിഷ്ണു സലിംകുമാർ, ഡി. ഗീത, വിനോദ് മിത്രപുരം (വൈസ് പ്രസി.), ജി. ജയകുമാർ (സെക്ര.), ജി. അനിൽകുമാർ, അനു കെ.അനിൽകുമാർ, പിക്കു വി.സൈമൺ, ദിലീപ് ഖാൻ, ദർശൻ ഡി.കുമാർ, ആർ. പ്രസാദ്, എസ്. മഞ്ജു (ജോ.സെക്ര.), ബി. പ്രശാന്ത് കുമാർ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
adm naveen babu
