അടൂർ ലൈഫ് ലൈനിൽ സമഗ്ര കാൻസർ വിഭാഗം ഉദ്‌ഘാടനം ചെയ്തു

 അടൂർ ലൈഫ് ലൈനിൽ സമഗ്ര കാൻസർ വിഭാഗം ഉദ്‌ഘാടനം ചെയ്തു
May 23, 2026 01:14 PM | By Editor


അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യൽറ്റി ആശുപത്രിയിലെ സമഗ്ര കാൻസർ ചികിത്സാ സേവനങ്ങളുടെയും സർജിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, ഓങ്കോജനറ്റിക്സ് വകുപ്പിന്റെയും ഉദ്ഘാടനം ഓർത്തഡോൿസ് സഭയിലെ അഭിവന്ദ്യ കുര്യാക്കോസ് മാർ ക്‌ളീമീസ് വലിയ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്തു. ക്യാൻസർ കുടുംബങ്ങളെ മാത്രമല്ല സമൂഹത്തെ മൊത്തമായി ബാധിക്കുന്ന ഒന്നാണെന്നും അതിനെ നേരിടുന്നതിൽ ദൈവാശ്രയത്തോടെ ചിട്ടയായ ജീവിതം നയിക്കുന്നതിന് വലിയ പ്രസക്തിയുണ്ടെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഒരു വശത്തു കാന്സറിനെ നേരിടുന്നതിന് ആധുനീക സൗകര്യങ്ങൾ വർധിക്കുമ്പോൾ മറുവശത്തു ക്യാൻസർ കൂടുന്ന നിലയിൽ മനുഷ്യർ ജീവിതം ക്രമീകരിക്കുന്നു എന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.


ലൈഫ് ലൈൻ ആശുപതി ചെയർമാൻ ഡോ എസ് പാപ്പച്ചൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ലൈഫ് ലൈൻ ജനറ്റിക്‌സ് വിഭാഗം മേധാവി ഡോ ശ്രീലതാ നായർ സ്വാഗതവും, സിഇഒ ഡോ ജോർജ് ചാക്കച്ചേരി കൃതജ്ഞതയും രേഖപ്പെടുത്തി.


ഉദ്‌ഘാടനത്തിനു ശേഷം നടന്ന പാരമ്പര്യ കാൻസറുകളുടെ ജനിതകശാസ്ത്രം എന്ന വിഷയത്തിലുള്ള സമ്മേളനത്തിൽ റേഡിയേഷൻ ഓങ്കോളജി ദേശീയ പ്രസിഡണ്ടായ പ്രൊഫ്. ഡോ. സി. എസ്. മധു മുഖ്യാതിഥിയായിരുന്നു. കാൻസർ ജനിതകശാസ്ത്രത്തിലും പ്രിസിഷൻ ഓങ്കോളജി മേഖലയിലും പ്രമുഖ വിദഗ്ധനായ പ്രൊഫ്. ഡോ. രാജീവ് സരിൻ (ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ, മുംബൈ) മുഖ്യ പ്രഭാഷണം നടത്തി. ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനെക്കോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (FOGSI) അടൂർ ചാപ്റ്റർ പ്രസിഡന്റും ലൈഫ് ലൈൻ ആശുപത്രി ഗൈനെക്കോളജി വിഭാഗം മേധാവിയുമായ ഡോ. ബി. പ്രസന്ന കുമാരി, ലൈഫ് ലൈൻ ജനറ്റിക്‌സ് വിഭാഗം മേധാവി ഡോ ശ്രീലത നായർ, മെഡ്‌ജിനോംസ് ജനിറ്റിസിസ്റ് ഡോ പ്രശാന്ത് ബഗാലി, എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.


തുടർന്ന് നടന്ന പാനൽ ചർച്ചയിൽ ഡോ രാജീവ് സരിൻ മോഡറേറ്റർ ആയിരുന്നു. കൺസൾറ്റൻറ് ഹെമറ്റോളജിസ്റ് ഡോ രേഷ്മ ബെൻസൺ, കൺസൾറ്റൻറ് ഓങ്കോളജിസ്റ് ഡോ അഞ്ചു ഫർസാന, കൺസൾറ്റൻറ് പാത്തോളജിസ്റ് ഡോ എബ്രഹാം ജോൺ, കൺസൾറ്റൻറ് ഓങ്കോ സർജൻ ഡോ ജിനോ സെബാസ്ററ്യൻ എന്നിവർ പങ്കെടുത്തു.


ചർച്ചയിൽ കാൻസർ ഇന്ന് ലോകമെമ്പാടുമുള്ള ഒരു പ്രധാന ആരോഗ്യ വെല്ലുവിളിയാണ് എന്നും ജീവിതശൈലിയും പരിസ്ഥിതി ഘടകങ്ങളും മൂലമാണ് പല കാൻസറുകളും ഉണ്ടാകുന്നത് എന്നും വിലയിരുത്തി. ഏകദേശം 5–10% കാൻസറുകൾ പാരമ്പര്യ സ്വഭാവമുള്ളവയാണ്. BRCA1, BRCA2, TP53, MLH1, APC തുടങ്ങിയ ജീനുകളിലെ പാരമ്പര്യ മ്യൂട്ടേഷനുകൾ മൂലം ഉണ്ടാകുന്ന ഇത്തരം കാൻസറുകൾ സ്തന കാൻസർ, അണ്ഡാശയ കാൻസർ, വലിയകുടൽ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ, തുടങ്ങിയ രോഗങ്ങൾക്ക് ചെറുപ്പത്തിൽ തന്നെ സാധ്യത വർധിപ്പിക്കുന്നു. ചെറുപ്പത്തിൽ കാൻസർ കണ്ടെത്തുക, കുടുംബത്തിലെ നിരവധി അംഗങ്ങൾക്ക് കാൻസർ ഉണ്ടായിരിക്കുക, ആവർത്തിച്ച് കാൻസർ വരുക, ശരീരത്തിന്റെ ഇരുവശങ്ങളിലും കാൻസർ ഉണ്ടാകുക, അപൂർവമായ കാൻസർ തരങ്ങൾ കണ്ടെത്തുക എന്നിവ പാരമ്പര്യ കാൻസറിന്റെ പ്രധാന മുന്നറിയിപ്പുകളാണ്. Next Generation Sequencing (NGS) സാങ്കേതികവിദ്യ നിരവധി കാൻസർ-ബന്ധിത ജീനുകളെ അതിവേഗത്തിലും കൃത്യതയോടെയും പരിശോധിക്കാൻ സഹായിക്കുന്നു. ഇതിലൂടെ സമഗ്രമായ പാരമ്പര്യ കാൻസർ സ്ക്രീനിംഗിലൂടെ രോഗകാരക ജനിതക വ്യതിയാനങ്ങൾ കണ്ടെത്താൻ സാധിക്കുന്നു എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.


ഇത് കണക്കിലെടുത്തുകൊണ്ട് അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യൽറ്റി ആശുപത്രി ഇത്തരം കാൻസർ തിരിച്ചറിയുന്നതിനുള്ള സംവിധാനം മെഡിക്കൽ ജനറ്റിക്‌സ് വിഭാഗത്തിൽ സുസജ്ജമാണ് എന്ന് ചെയർമാൻ ഡോ എസ് പാപ്പച്ചൻ അറിയിച്ചു.


വിവിധ ജില്ലകളിൽനിന്നുള്ള നൂറിൽപരം ഡോക്ടർമാർ പരിപാടിയിൽ പങ്കെടുത്തു.

adoor life line

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories