പത്തനംതിട്ടയിലെ ഗ്രീൻ ഫോറസ്റ്റ് ടൂറിസിന് ടൂറിസം മിഷൻ്റെ അംഗീകാരം

പത്തനംതിട്ടയിലെ ഗ്രീൻ ഫോറസ്റ്റ് ടൂറിസിന് ടൂറിസം  മിഷൻ്റെ അംഗീകാരം
May 27, 2026 08:07 AM | By Editor

പത്തനംതിട്ട: ജില്ലയിലെ പ്രമുഖ ഇക്കോ-ടൂറിസം യാത്രാ സേവനദാതാക്കളായ ഗ്രീൻ ഫോറസ്റ്റ് ടൂർസിന് കേരള സർക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം (Responsible Tourism) മിഷന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. പ്രകൃതിസംരക്ഷണത്തിനും പ്രാദേശിക ജനവിഭാഗങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനും മുൻഗണന നൽകിക്കൊണ്ട് ഗ്രീൻ ഫോറസ്റ്റ് മാനേജിംഗ് ഡയറക്ടർ ബിനു വാഴമുട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് സ്ഥാപനത്തിന് അംഗീകാരം ലഭിച്ചത് .

പത്തനംതിട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം പ്രധാനമായും ഗവി, കോന്നി, അടവി,അച്ചൻകോവിൽ തുടങ്ങിയ മലയോര ഇക്കോ-ടൂറിസം കേന്ദ്രങ്ങളിലേക്ക് പരിസ്ഥിതിക്ക് കോട്ടംവരുത്താത്ത രീതിയിലാണ് യാത്രാ പാക്കേജുകൾ ആസൂത്രണം ചെയ്യുന്നത്. പ്ലാസ്റ്റിക് രഹിത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തദ്ദേശവാസികളായ ഗൈഡുകൾക്കും ഹോംസ്റ്റേകൾക്കും സ്ഥിരവരുമാനം ഉറപ്പാക്കാനും ബിനു വാഴമുട്ടത്തിന്റെ നേതൃത്വത്തിലുള്ള ഗ്രീൻ ഫോറസ്റ്റ് ടീമിന് സാധിച്ചിട്ടുണ്ട്.

ഗവിയിൽ കേരള ടൂറിസം വകുപ്പിന്റെ ഡയമണ്ട് കാറ്റഗറി അംഗീകാരമുള്ള ഹോംസ്റ്റേ സൗകര്യങ്ങളും വനംവകുപ്പിന്റെ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ള യാത്രാ ക്രമീകരണങ്ങളുമാണ് ഇവർ യാത്രികർക്കായി ഒരുക്കുന്നത്. 

 പത്തനംതിട്ട ജില്ലയിലെ ഇക്കോ-ടൂറിസം മേഖലയിൽ കൂടുതൽ ടൂറിസം വികസന പദ്ധതികൾ നടത്താൻ വിഭാവനം ചെയ്തിട്ടുണ്ട്. വനവുമായി ബന്ധപ്പെട്ട് കോന്നി അച്ചൻകോവിൽ വനമേഖലയിലൂടെയുളള പുതിയ പാക്കേജിന് തുടക്കം കുറിച്ചിരിക്കുകയാണ്. കോന്നിയിൽ നിന്നും ഓഫ് റോഡ് വാഹനത്തിൽ അച്ചൻകോവിൽ വഴി തമിഴ്നാട് , തെങ്കാശി, തെന്മല വഴി ഉളള യാത്രയാണ് പുതിയതായി ആരംഭിച്ചിരിക്കുന്നത്... പ്രകൃതി സൗന്ദര്യം, വനത്തിൻ്റെ വന്യമായ ഭാവം, വന്യമൃഗ‍ങ്ങളുടെ ആവാസരീതി എന്നിവ യാത്രക്കാർക്ക് അനുഭവമാക്കി നൽകുകയാണ് ലക്ഷ്യമെന്ന് ബിനു വാഴമുട്ടം അറിയിച്ചു..

Green forest tourism

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories