ഉന്നതിയിൽ കുടിലിന് തീയിട്ട് യുവതി ; ഭർത്താവ് യാത്രയ്ക്ക് കൂടെ കൊണ്ട് പോകാത്തതാണ് കാരണം

ഉന്നതിയിൽ കുടിലിന് തീയിട്ട് യുവതി ; ഭർത്താവ് യാത്രയ്ക്ക് കൂടെ കൊണ്ട് പോകാത്തതാണ് കാരണം
Jun 1, 2026 10:54 AM | By Editor

ഉന്നതിയിൽ കുടിലിന് തീയിട്ട് യുവതി ; ഭർത്താവ് യാത്രയ്ക്ക് കൂടെ കൊണ്ട് പോകാത്തതാണ് കാരണം

തുടർന്ന് ഓട്ടോറിക്ഷ വിളിച്ചു. ഓട്ടോറിക്ഷ ഉന്നതിയിൽ എത്തിയപ്പോഴും സാതികയെ ക്ഷണിച്ചതാണ്. അവർ വരാത്തതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ തനിയെ പത്തനംതിട്ടയിലേക്കു പോകുന്ന വഴി, ആങ്ങമൂഴിയിൽ എത്തിയപ്പോഴാണ് വീടിനു ഭാര്യ തീയിട്ട വിവരം ഫോണിലൂടെ അറിഞ്ഞത്. മൂഴിയാർ പൊലീസ് അടക്കം സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ച് മടങ്ങി. ഇരുവരും ഇന്ന് പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. സാതികയുടെ അമ്മ ശാന്തയും ഇവർക്കൊപ്പമാണ് താമസം. സംഭവത്തിനുശേഷം ഇന്നലെ പലതവണ സാതികാ ആത്മഹത്യ ഭീഷണി മുഴക്കിയതായും റെജി പറയുന്നു. ആദിവാസി പ്രമോട്ടർ കൂടിയാണ് സാതികാ.

സംഭവത്തെ പറ്റി റെജി പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ആഴ്ച റെജിയുടെ മൊബൈൽ ഫോൺ കാണാതെ പോയിരുന്നു. സൈബർ സെല്ലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിൽ ഫോൺ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഫോൺ വാങ്ങാൻ ഇന്നലെ രാവിലെ 6.20ന്റെ മൂഴിയാർ–പത്തനംതിട്ട കെഎസ്ആർടിസി ബസിൽ പത്തനംതിട്ടയിലേക്കു പോകാൻ തുടങ്ങിയപ്പോൾ ഭാര്യ സാതികായേയും ഒപ്പംവരാൻ വിളിച്ചെങ്കിലും വരാൻ കൂട്ടാക്കിയില്ല. ഇതിനിടെ ബസ് പോയി.

സീതത്തോട് ∙ ഭർത്താവിനൊപ്പം യാത്രപോകാൻ കൂടെ കൊണ്ടുപോയില്ലെന്ന് ആരോപിച്ച് മൂഴിയാർ സായിപ്പിൻകുഴി ആദിവാസി ഉന്നതിയിൽ കുടിലിനു ആദിവാസി യുവതി തീയിട്ടു. കുടിൽ മുഴുവനായി കത്തിനശിച്ചതിനാൽ നവജാത ശിശുവുമായി ഭർത്താവും കുടുംബാംഗങ്ങളും പെരുവഴിയിൽ. ശബരിഗിരി ജലവൈദ്യുത പദ്ധതിക്കു സമീപം താമസിക്കുന്ന റെജി–സാതികാ ദമ്പതികളുടെ കുടിലാണ് കത്തിച്ചാമ്പലായത്. ഇന്നലെ രാവിലെ 7ന് ആണ് സംഭവം. ജലവൈദ്യുത പദ്ധതിയിൽ താൽക്കാലിക ജോലി ചെയ്തിരുന്ന റെജിയുടെ ഐഡന്റിറ്റി കാർഡ് അടക്കം കത്തിനശിച്ചു. കയറിക്കിടക്കാൻ ഇടമില്ലാതെ ഒന്നര മാസവും ഒന്നര വയസ്സും പ്രായമുള്ള രണ്ട് കുട്ടികൾക്കൊപ്പം കത്തിയ കുടിലിനു സമീപം സന്ധ്യവരെ ഇരുന്ന റെജി ശേഷം സമീപത്തെ ബന്ധുവീട്ടിലേക്കു മാറി.

tribal-woman-burns-hut-pathanamthitta

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories