എം.എൽ.എ.പടി- എസ്.പി.ഓഫീസ് റോഡ് ഇതുവഴിയുള്ള വാഹനഗതാഗതം അവതാളത്തിലായി

എം.എൽ.എ.പടി- എസ്.പി.ഓഫീസ് റോഡ് ഇതുവഴിയുള്ള വാഹനഗതാഗതം അവതാളത്തിലായി
Jun 1, 2026 04:57 PM | By Editor

എം.എൽ.എ.പടി- എസ്.പി.ഓഫീസ് റോഡ് ഇതുവഴിയുള്ള വാഹനഗതാഗതം അവതാളത്തിലായി

പത്തനംതിട്ട : എം.എൽ.എ.പടി- എസ്.പി.ഓഫീസ് റോഡ് തകർന്നതോടെ ഇതുവഴിയുള്ള വാഹനഗതാഗതം അവതാളത്തിലായി. തിങ്കളാഴ്ച സ്കൂൾ തുറക്കുന്നതോടെ കുട്ടികളുമായി നിരവധി ബസുകളും വാനുകളുമാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. വെട്ടിപ്രം ഹോളി എയ്‌ഞ്ജൽസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെത്താനുള്ള പ്രധാന റോഡാണിത്. താഴേ വെട്ടിപ്രവും മേലേ വെട്ടിപ്രവും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുമാണ്. പത്തനംതിട്ട നഗരത്തെ ചുറ്റി റിങ് റോഡ് നിർമിയ്ക്കുന്നതിന് മുമ്പ് ജനങ്ങൾ കാൽനട, വാഹനയാത്രയ്ക്കായി ഈ റോഡാണ് ഉപയോഗിച്ചിരുന്നത്. കെ.എസ്.ആർ.ടി.സി. ബസുകൾ ട്രയൽ റൺ നടത്തിയിരുന്ന റോഡായിരുന്നതിനാൽ കെ.എസ്.ആർ.ടി.സി. ട്രയൽ റോഡ് എന്നറിയപ്പെട്ടിരുന്നു.

വർഷങ്ങൾക്കുമുമ്പ് ടാർചെയ്ത റോഡിൽ കുഴികൾ രൂപപ്പെടാൻ കാരണം അശാസ്ത്രീയ നിർമാണമാണെന്ന ആരോപണം നാട്ടുകാർ ഉന്നയിക്കുന്നു. ഓട നിർമിക്കാതെയാണ് റോഡ് നവീകരിച്ചത്. മഴക്കാലമെത്തുന്നതോടെ റോഡിൽ മഴവെള്ളത്തിന്റെ കുത്തൊഴുക്കാണ്. ഇത് റോഡിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമാണ്.

റോഡിൽ രൂപപ്പെട്ട കുഴിയിൽ ചാടി ഇരുചക്രവാഹന യാത്രികർക്ക് പരിക്കേറ്റ സംഭവവുമുണ്ട്. റോഡിലെ പലയിടത്തും ജല അതോറിറ്റി സ്ഥാപിച്ച പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നുമുണ്ട്.

പ്രസിദ്ധമായ പൂവൻപാറ മലനട ശിവക്ഷേത്രത്തിലേക്കുള്ള പ്രധാന പാതയാണിത്. കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡ് ടാർചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും നടപടി ഒന്നുമായില്ല.

sp office

Related Stories
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

Jul 20, 2026 12:57 PM

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ...

Read More >>
തെരുവുനായയുടെ ആക്രമണത്തിന് ഇരയായി  ഒന്നര വയസ്സുകാരൻ

Jul 20, 2026 12:39 PM

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ

തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ഒന്നര വയസ്സുകാരൻ...

Read More >>
Top Stories