പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൻ കീഴിലുള്ള മലങ്കരയിലെ പ്രമുഖ തീർത്ഥാടനകേന്ദ്രമായ മഞ്ഞിനിക്കര ദയറയുടെ പുതിയ സെക്രട്ടറിയെ പരിശുദ്ധ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവായാണ് നിയമിച്ചത്. മഞ്ഞിനിക്കര ദയറ കമ്മിറ്റിയിലെ സീനിയർ അംഗമാണ് അദ്ദേഹം.
ദീർഘകാലം കുവൈറ്റിൽ ഉദ്യോഗസ്ഥനായിരുന്ന ഷെവലിയാർ കെ.റ്റി. വർഗീസ്, കുവൈറ്റ് സെന്റ്. ജോർജ് സിറിയൻ ഓർത്തഡോൿസ് റീശ് പള്ളി ഭരണസമിതിയിൽ വിവിധ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. തിരുവല്ല കിഴക്കേ കല്ലൂർ കുടുംബാംഗമാണ്.
മോളിക്കുട്ടി വർഗീസാണ് ഭാര്യ. നിമി വർഗീസ്, ജിമി വർഗീസ് എന്നിവർ മക്കളും, ഷാജി. എൻ. കുരുവിള അമ്പ്രയിൽ, സിബി തേവരോട്ട് എന്നിവർ മരുമക്കളുമാണ്.
manjinikkara
