സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ കെ.എസ്.ഇ.ബി ഇനി മുന്‍‌കൂര്‍ അനുമതി തേടണം ; പത്തനംതിട്ട ജില്ലാ കളക്ടര്‍

സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ കെ.എസ്.ഇ.ബി ഇനി മുന്‍‌കൂര്‍ അനുമതി തേടണം ; പത്തനംതിട്ട ജില്ലാ കളക്ടര്‍
Jun 6, 2026 02:58 PM | By Editor

സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ കെ.എസ്.ഇ.ബി ഇനി മുന്‍‌കൂര്‍ അനുമതി തേടണം ; പത്തനംതിട്ട ജില്ലാ കളക്ടര്‍

പത്തനംതിട്ട : സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ ഇനി മുതല്‍ ഉടമയോട് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ എ.നിസാമുദീന്‍ കെ.എസ്.ഇ.ബി ക്ക് നിര്‍ദേശം നല്‍കി. തിരുവല്ലയില്‍ അനുവാദമില്ലാതെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങുകള്‍ കെ.എസ്.ഇ.ബി ടച്ച് വെട്ടിന്റെ പേരില്‍ മുറിച്ച് മാറ്റിയത് വിവാദമായതിനെ തുടര്‍ന്നാണ് പത്തനംതിട്ട ജില്ലാ കളക്ടറുടെ ഈ ഉത്തരവ്. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കെ.എസ്.ഇ.ബി ഇത്തരത്തില്‍ അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവല്ല കവിയൂരില്‍ ഡോ.ജേക്കബ് ഉമ്മന്റെ വീട്ടുവളപ്പിലെ തെങ്ങുകള്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ മൂടോടെ വെട്ടി മാറ്റിയത് വലിയ വിവാദത്തിന് വഴി വെച്ചിരുന്നു.

ഉടമ സ്ഥലത്ത് ഇല്ലാത്തപ്പോഴായിരുന്നു സംഭവം. തെങ്ങ് മുറിച്ച് മാറ്റുന്ന വിവരം തന്നെ അറിയിച്ചിരുന്നില്ല എന്നും സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം നിയമപരമായി മുന്നോട്ട് പോകുമെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പത്തനംതിട്ട കളക്ടര്‍ ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം കെ.എസ്.ഇ.ബി ക്ക് നല്‍കിയത്. കളക്ടര്‍ നേരിട്ട് ഉത്തരവ് കെ.എസ്.ഇ.ബി യെ അറിയിക്കുകയായിരുന്നു. അടുത്തിടെയായി ഉടമകളോട് ചോദിക്കാതെ മരങ്ങള്‍ മുറിച്ച് മാറ്റിയത് സംബന്ധിച്ച് നിരവധി പരാതികളാണ് പത്തനംതിട്ട ജില്ലയില്‍ കെ.എസ്.ഇ.ബി യ്ക്ക് എതിരായി ഉയര്‍ന്നുവന്നത്.

kseb-should-seek-prior-permission-to-cut-and-remove-trees-from-private-land-pathanamthitta-district-collector

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories