മോഷ്ടിച്ച എയർഗണ്ണുമായി കോന്നി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ റിമാൻഡിൽ

മോഷ്ടിച്ച എയർഗണ്ണുമായി കോന്നി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ റിമാൻഡിൽ
Jun 10, 2026 10:59 AM | By Editor

മോഷ്ടിച്ച എയർഗണ്ണുമായി കോന്നി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ റിമാൻഡിൽ

കോന്നി : കോന്നി അരുവാപുലം ഊട്ടുപാറ എന്ന സ്ഥലത്ത് ഷോൺ വില്ലയിൽ ഷോൺ തോമസ് (19) , ഊട്ടുപാറ തൂംകുഴിയിൽ വീട്ടിൽ സജിൻ വർഗീസ് (19) എന്നിവരാണ് കോന്നി പോലീസിന്റെ പിടിയിലായത്. മദ്യലഹരിയിൽ കയ്യിൽ ഒരു എയർ പിസ്റ്റളുമായി ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടുമണിയോടെ കോന്നി ടൗണിൽ രണ്ട് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു എന്ന വിവരമറിഞ്ഞ് കോന്നി സബ് ഇൻസ്പെക്ടർ ഷൈജുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ കയ്യിൽ നിന്ന് ഒരു എയർ പിസ്റ്റളും പിടിച്ചെടുത്തു. സ്റ്റേഷൻ ജാമ്യം നൽകാവുന്ന കുറ്റമായതിനാൽ ഇവരിൽനിന്ന് പിസ്റ്റൾ പിടിച്ചെടുക്കുകയും യുവാക്കളെ ജാമ്യത്തിൽ വിടുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളെക്കുറിച്ച് കോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് ഊട്ടുപാറയിൽ തന്നെയുള്ള മറ്റൊരു വീട്ടിൽ നിന്ന് മോഷ്ടിച്ചെടുത്തതാണ് എന്ന് മനസ്സിലാകുന്നത്. തുടർന്ന് പോലീസ് പിസ്റ്റളിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തുകയും വീട് തുറന്നു പരിശോധിച്ചതിൽ എയർപിസ്റ്റൾ കൂടാതെ ഒരു ഗിറ്റാറും മോഷണം പോയതായി മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് ഇന്നലെ രാത്രിയോടെ പ്രതികളെ അറസ്റ്റ് ചെയ്തു. സ്റ്റേഷനിൽ എത്തിച്ച ഇവരെ മോഷണം നടന്ന വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇൻസ്പെക്ടർ SHO രതീഷിന്റെ നേതൃത്വത്തിൽ SI മാരായ ഷൈജു , അഭിലാഷ് , SCPO ബിജു , സുനിൽ , CPO മാരായ അഖിൽ ജോമോൻ സന്തോഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

airgun

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories