ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റായി പാസ്റ്റർ കെ.സി.തോമന്നും സെക്രട്ടറിയായി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലും ട്രഷററായി ബിനു വി.ജോർജും തിരഞ്ഞെടുക്കപ്പെട്ടു

ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റായി പാസ്റ്റർ കെ.സി.തോമന്നും സെക്രട്ടറിയായി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലും ട്രഷററായി ബിനു വി.ജോർജും തിരഞ്ഞെടുക്കപ്പെട്ടു
Jun 11, 2026 11:20 AM | By Editor

ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റായി പാസ്റ്റർ കെ.സി.തോമന്നും സെക്രട്ടറിയായി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലും ട്രഷററായി ബിനു വി.ജോർജും തിരഞ്ഞെടുക്കപ്പെട്ടു

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കേരള സ്റ്റേറ്റ് പ്രസിഡൻ്റായി പാസ്റ്റർ കെ.സി.തോമസും സെക്രട്ടറിയായി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലും ട്രഷററായി ബിനു വി.ജോർജും തിരഞ്ഞെടുക്കപ്പെട്ടു

മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ്- പാസ്റ്റർ ഷിബു നെടുവേലിൽ, ജോയിൻ്റ് സെക്രട്ടറിമാർ - പാസ്റ്റർ കെ.സി. ഉമ്മൻ, ബ്രദർ ഗ്ലാഡ്സൻ ജേക്കബ്, ട്രഷറർ - ബ്രദർ ബിനു വി.ജോർജ്.

ഇന്നലെ (ജൂൺ 10) മുട്ടുമൺ ഐസിപിഎഫ് ക്യാംപ് സെന്ററിൽ നടന്ന സ്റ്റേറ്റ് ജനറൽ ബോഡിയിൽ എക്സിക്യൂട്ടീവ്സ് ഉൾപ്പടെ 84 കൗൺസിൽ അംഗങ്ങളെ (44 പ്രസ്ബിറ്ററി അംഗങ്ങൾ ആയ പാസ്റ്റേഴ്സ്, 40 വിശ്വാസി സഹോദരന്മാർ) എതിരില്ലാതെ തിരഞ്ഞെടുത്തു.

ജോൺ തോമസ് (ഇലക്ഷൻ കമ്മീഷണർ), ജോൺ മാത്യു, ബെന്നി കൊച്ചുവടക്കേൽ, കെ.എസ്. ജോസ് (റിട്ടേണിങ്ങ് ഓഫീസർമാർ) എന്നിവർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പ്രവർത്തന ഉദ്ഘാടനം മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ഡോ.കെ.സി.ജോൺ നിർവഹിച്ചു. പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രഡിഡൻ്റ് പാസ്റ്റർ ഷിബു നെടുവേലിൽ, സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ട്രഷറർ ബിനു വി. ജോർജ്, ജോയിൻ്റ് സെക്രട്ടറിമാരായ പാസ്റ്റർ കെ.സി. ഉമ്മൻ, ഗ്ലാഡ്‌സൺ ജേക്കബ്, പി.എം.ഫിലിപ്പ്, ജോയി താനുവേലിൽ, ഷാം കുരുവിള, ജി. കുഞ്ഞച്ചൻ, പി.ടി.തോമസ് എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ മാത്യു കെ. വർഗീസ്, സജി വെൺമണി, എം.എ. തോമസ് എന്നിവർ പ്രാർത്ഥനയും ധ്യാനവും നയിച്ചു. ഭാരവാഹികളും സഭാ കൗൺസിൽ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സഭാ വെബ് പോർട്ടലിൻ്റെ ഉദ്ഘാടനം ജനറൽ കൗൺസിൽ അംഗം ജോയി താനവേലിൽ നിർവഹിച്ചു. പാസ്റ്റർ ജെയിംസ് വർഗീസ് പ്രമേയം അവതരിപ്പിച്ചു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ കെ.സി.തോമസ് നിലവിൽ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റാണ്. ഐപിസി പേരൂർക്കട ഫെയ്ത്ത് സെന്റർ സഭാ സ്ഥാപകനും ഐപിസി സീനിയർ ശുശ്രൂഷകനും തിരുവനന്തപുരം - പേരൂർക്കട സെൻ്റർ പാസ്റ്ററുമാണ്. സ്റ്റേറ്റ് സെക്രട്ടറി, വൈസ് പ്രസിഡൻ്റ്, ജനറൽ കൗൺസിൽ അംഗം, പി.വൈ.പി.എ സ്റ്റേറ്റ് പ്രസിഡൻ്റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. 4 -ാം തവണയാണ് സ്റ്റേറ്റ് പ്രസിഡൻ്റാകുന്നത്. തലവടി ഇടയത്ര കുടുംബാംഗമാണ്.

വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഷിബു നെടുവേലിൽ, ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറിയായും ജോയിൻ്റ് സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്. മാരാമൺ ഐപിസി സഭാ സ്ഥാപകനും പി.വൈ.പി.എ സ്റ്റേറ്റ് മുൻ എക്സിക്യൂട്ടീവുമാണ്.

സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ നിലവിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറിയാണ്. ജോയിൻ്റ് സെക്രട്ടറിയായും പി.വൈ.പി.എ സ്റ്റേറ്റ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വെമ്പായം സെൻ്റർ പാസ്റ്ററും ഐ.പി.സി ജയോത്സവം വർഷിപ്പ് സെൻ്റർ സ്ഥാപക പാസ്റ്ററുമാണ്.

ജോയിൻ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ കെ.സി.ഉമ്മൻ, ഐപിസി മഞ്ചേരി സെന്റർ ശുശ്രൂഷകനും, ദീർഘ വർഷങ്ങൾ മലബാറിൽ കർത്തൃവേല ചെയ്തു വരുന്നതും ഐപിസി യുടെ സ്ഥാപക ലീഡർ പാസ്റ്റർ കൊടുന്തറ ഉമ്മച്ചന്റെ മകളുടെ മകനുമായ ദൈവദാസനാണ്. സ്റ്റേറ്റ് കൗൺസിൽ അംഗമായിരുന്നു.

സഹോദരന്മാരുടെ ജോയിൻ്റ് സെക്രട്ടറി ആയിയായി തിരഞ്ഞെടുക്കപ്പെട്ട ഗ്ലാഡ്സൻ ജേക്കബ് കോട്ടയം മുട്ടമ്പലം സീയോൻ സഭാംഗമാണ്. സ്റ്റേറ്റ് കൗൺസിൽ അംഗവും ഇവാഞ്ചലിസം ബോർഡ് സെക്രട്ടറിയുമാണ്. പാക്കേജിങ് രംഗത്ത് വ്യവസായ സ്ഥാപനം നടത്തുന്നു.

ട്രഷററായി തീരഞ്ഞെടുക്കപ്പെട്ട ബിനു വി.ജോർജ് തിരുവനന്തപുരം താബോർ സഭാ സെക്രട്ടറിയാണ്. ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും തീരദേശ മിഷൻ ബോർഡ് സെക്രട്ടറിയുമാണ്. കാൻസർ രോഗികൾക്ക് ഉൾപ്പടെ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന താബോർ ആശ്വസ ഭവൻ്റെ പ്രാരംഭ ട്രഷററും വിവിധ ബിസിനസ് സംരംഭങ്ങളുടെ സിഇഒയും ആണ്.

ipc kumbanad

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories