പത്തനംതിട്ട കോഴഞ്ചേരിയിൽ ബസ് ബേ ഉണ്ട്; പക്ഷെ ബസ് കയറില്ല

പത്തനംതിട്ട കോഴഞ്ചേരിയിൽ ബസ് ബേ ഉണ്ട്; പക്ഷെ ബസ് കയറില്ല
Jun 12, 2026 11:42 AM | By Editor

പത്തനംതിട്ട കോഴഞ്ചേരിയിൽ ബസ് ബേ ഉണ്ട്; പക്ഷെ ബസ് കയറില്ല


കോഴഞ്ചേരി : തിരുവല്ല-കുമ്പഴ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും യാത്രക്കാർക്ക് സുരക്ഷിതമായി ബസിൽ കയറാനുമായി കോഴഞ്ചേരി പൊയ്യാനിൽ പ്ലാസയ്ക്ക് മുമ്പിൽ നിർമിച്ചതാണ് കാത്തിരിപ്പ് കേന്ദ്രവും ബസ് ബേയും. എന്നാൽ, ഇപ്പോഴും അതിന്റെ പൂർണപ്രയോജനം ആർക്കുംകിട്ടുന്നില്ല. 2018-ലാണ് വീണാ ജോർജ് എം.എൽ.എ. കാത്തിരിപ്പ് കേന്ദ്രം നിർമിച്ചശേഷം ഇതിന് മുമ്പിൽ ബസ് ബേ സംവിധാനം ഒരുക്കിയത്.


ആ കാലയളവിൽ കോഴഞ്ചേരിയിൽനടത്തിയ ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി തിരുവല്ല-പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസുകൾക്ക് പൊയ്യാനിൽ പ്ലാസയ്ക്ക് മുമ്പിലേക്ക് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ചു. സ്വകാര്യ ബസുകൾക്കും ഈ പരിഷ്കാകരത്തിൽ സ്റ്റോപ്പ് ഇവിടെ അനുവദിച്ചു.


ഒരു ഡസനിലധികം ചെയിൻ സർവീസുകൾ നിലവിലുണ്ട്. ചെങ്ങന്നൂർ-പത്തനംതിട്ട റൂട്ടിൽ 45-ഓളം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. റാന്നി-കോഴഞ്ചേരി റൂട്ടിൽ 15 ലധികം ബസുകളും സർവീസിലുണ്ട്. കൂടാതെ കോഴഞ്ചേരി-പന്തളം, ഇലവുംതിട്ട വഴി പന്തളം, കോട്ടയം-പന്തളം എന്നീ സർവീസുകളും നിലവിലുണ്ട്. കെ.എസ്.ആർ.ടി.സി. ബസുകളിൽവന്ന് ഇവിടെ ഇറങ്ങുന്ന യാത്രക്കാർ ഇട റൂട്ടുകളിലേക്കുള്ള ബസിൽ കയറാൻ പൊയ്യാനിൽ പ്ലാസ സ്റ്റോപ്പിലാണ് കാത്തുനിൽക്കുന്നത്.


ചെങ്ങന്നൂരിൽനിന്ന് പത്തനംതിട്ടയ്ക്കുള്ള ബസുകൾ കോഴഞ്ചേരി പ്രൈവറ്റ് സ്റ്റാൻഡിലെത്തി ആളുകളെ കയറ്റി ഇറക്കിയ ശേഷമാണ് ഈ സ്റ്റോപ്പിലേക്ക് എത്തുന്നത്. ഈ സ്റ്റോപ്പിലേക്ക് എത്തുന്ന ബസുകൾ കാത്തിരിപ്പ് കേന്ദ്രത്തിന് മുമ്പിൽ ഗതാഗതവകുപ്പും ആറന്മുള പോലീസും ചേർന്ന് ഒരുക്കിയ ബസ് ബേയിലേക്ക് പ്രവേശിക്കാതെ ടി.കെ. റോഡിൽ തന്നെ നിർത്തി ആളുകളെ കയറ്റുകയാണ് ചെയ്യുന്നത്. ഇതുമൂലം ഈ ഭാഗത്ത് സ്ഥിരമായി ഗതാഗതക്കുരുക്ക് പതിവാണ്.


കനത്ത മഴ പെയ്യുമ്പോൾപോലും ബസുകൾ ബസ് ബേയിൽ പ്രവേശിക്കാത്തത് ബസ് യാത്രികരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. ആറന്മുള പോലീസ് ഇവിടെ നോ പാർക്കിങ് ബോർഡ് വെച്ചിട്ടുെണ്ടങ്കിലും ഈ സ്റ്റോപ്പിന്റെ പരിസരത്തെ കടകളിൽ വരുന്നവർ പല സമയത്തും വാഹനങ്ങൾ ബസ് ബേയിലേക്ക് കയറുന്ന ഭാഗത്ത് പാർക്ക് ചെയ്യുന്നത് ബസ് ബേയിലേക്ക് കയറാൻ തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് ബസ് ജീവനക്കാർ പറയുന്നു. എന്നാൽ, അനധികൃത പാർക്കിങ് ഇല്ലാത്തപ്പോഴും ബസുകൾ ബസ് ബേയിൽ കയറാത്തതിന് കാരണം പറയുന്നില്ല.


കുറച്ചുകാലം മുമ്പ് ഇവിടെ പോലീസിനെ ഡ്യൂട്ടിക്കിട്ട് അനധികൃത പാർക്കിങ് നീക്കുകയും ബസുകൾ ബേയിൽ പ്രവേശിക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നുവെങ്കിലും ഇത് കുറച്ചുകാലം മാത്രമേ തുടർന്നുള്ളൂ. ഒരു ഹോം ഗാർഡിനെയെങ്കിലും ഡ്യൂട്ടിക്ക് നിയോഗിച്ചാൽ ബസുകളിലേക്ക് സുഗമമായി കയറാൻ യാത്രക്കാർക്ക് സാധിക്കും



കോഴഞ്ചേരി പൊയ്യാനിൽ പ്ലാസയ്ക്ക് മുമ്പിലെ ബസ് ബേയിലേക്ക് ഒരു ബസ് പോലും പ്രവേശിക്കാത്ത സ്ഥിതിയാണ്.

ഇത് സ്ഥിരമായി ബസ് യാത്ര ചെയ്യുന്നവർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. മറ്റൊരു സ്ഥലത്തും ഇത്തരം ഒരു പ്രവണത കണ്ടിട്ടില്ല.

ബസ് ബേയിൽ ബസുകൾ പ്രവേശിക്കാൻ വേണ്ട നടപടി ഗതാഗത വകുപ്പും ആറന്മുള പോലീസും സ്വീകരിക്കണം.

bus bay

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories