നിപ ഭീഷണിയില്‍ മലയാലപ്പുഴ ഗ്രാമം ; ആള്‍ത്താമസമില്ലാത്ത വീട് താവളമാക്കി നൂറുകണക്കിന് വവ്വാലുകള്‍

നിപ ഭീഷണിയില്‍ മലയാലപ്പുഴ ഗ്രാമം ; ആള്‍ത്താമസമില്ലാത്ത വീട് താവളമാക്കി നൂറുകണക്കിന് വവ്വാലുകള്‍
Jun 26, 2026 04:49 PM | By Editor

നിപ ഭീഷണിയില്‍ മലയാലപ്പുഴ ഗ്രാമം ; ആള്‍ത്താമസമില്ലാത്ത വീട് താവളമാക്കി നൂറുകണക്കിന് വവ്വാലുകള്‍

മലയാലപ്പുഴ: മലയാലപ്പുഴ ചേറാടിയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നൂറുകണക്കിന് വവ്വാലുകള്‍ കയറി കൂടിയത് ജനങ്ങളില്‍ രോഗ ഭീതി വിതച്ചിട്ടും മലയാലപ്പുഴ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. വര്‍ഷങ്ങളായി ആള്‍ത്താമാസമില്ലാതെ കിടന്നിരുന്ന വീടിനുള്ളില്‍ നിറയെ നൂറുകണക്കിന് വവ്വാലുകള്‍ ആണ് അടുത്തിടെയായി എത്തിയത്. വവ്വാലുകള്‍ ചുവരിലും മേല്‍ക്കൂരയിലും ഉള്‍പ്പെടെ താവളമടിച്ചിട്ടുണ്ട്. ജനവാസമേഖലയിലാണ് ഇവ എത്തിയത് എന്നതിനാല്‍ വലിയ ദുര്‍ഗന്ധമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. കൂടാതെ ഇവറ്റകളുടെ വിസര്‍ജ്യം വീടിനുള്ളില്‍ മുഴുവന്‍ നിറഞ്ഞിട്ടുണ്ട്. മാത്രമല്ല രാത്രി സമയങ്ങളില്‍ വവ്വാലുകള്‍ കടിച്ച് കൊണ്ട് പോകുന്ന പേരക്കയുടെയും മറ്റും അവശിഷ്ടങ്ങള്‍ കിണറുകളിലും ജലാശയങ്ങളിലും കൊണ്ടുവന്നിടുന്ന സംഭവങ്ങളും പ്രദേശത്ത് രോഗ ഭീതി വര്‍ധിപ്പിക്കുന്നു.

വവ്വാലുകളെ ഇവിടെ നിന്നും നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് മലയാലപ്പുഴ പഞ്ചായത്ത് അധികൃതര്‍ക്കും ആരോഗ്യ വകുപ്പിനും പരാതി നല്‍കിയിട്ടും ആരും ഇവിടേയ്ക്ക് തിരിഞ്ഞു നോക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. കൊച്ചുകുട്ടികള്‍ ഉള്‍പ്പടെയുള്ള വീടുകളുടെ ഉള്ളിലേക്കും വവ്വാലുകള്‍ രാത്രി സമയങ്ങളില്‍ കടന്നുവരാറുണ്ട്. പക്ഷികളുടെ ആക്രമണം ഉണ്ടാകുമ്പോഴും മറ്റും കൂട്ടത്തോടെയാണ് വവ്വാലുകള്‍ പ്രദേശമാകെ പറക്കുന്നത്. ഇത് വലിയ ഭീഷണിയാണ് ജനങ്ങളില്‍ ഉയര്‍ത്തുന്നത്. സംസ്ഥാനത്ത് നിപ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുമ്പോഴാണ് മലയാലപ്പുഴ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ഈ വിഷയത്തില്‍ തികഞ്ഞ അലംഭാവം കാണിക്കുന്നത്.

malayalapuzha-under-threat-of-nipah-hundreds-of-bats-have-taken-refuge-in-an-uninhabited-house

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories