ഡോക്ടേഴ്സ് ഡേ ആചരിച്ചു ;അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ
നാഷണൽ ഡോക്ടേഴ്സ് ഡേ പ്രമാണിച്ചു അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ നടന്ന സമ്മേളനം അടൂർ എംഎൽഏ ശ്രീ സി വി ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. സമൂഹം ഏറെ ബഹുമാനിക്കുന്ന മുഖ്യ വിഭാഗമാണ് ഡോക്ടര്മാരെന്നു അദ്ദേഹം പറഞ്ഞു. ആശുപത്രികൾ കൂടുന്നതിലല്ല ഉള്ളവയുടെ ചികിത്സാ സൗകര്യങ്ങൾ കൂട്ടി രോഗങ്ങൾ പ്രതിരോധിക്കുന്നതിലാണ് കാര്യം. അനുകമ്പയോടെ രോഗികൾക്കു ആശ്വാസം നൽകുന്നവരാകട്ടെ എല്ലാ ഡോക്ടർമാരും എന്ന് അദ്ദേഹം ആശംസിച്ചു. ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.
ഈ വർഷത്തെ ഡോക്ടർസ് ഡേ മുഖ്യവിഷയമായ "മുഖംമൂടിക്കപ്പുറം: മറ്റുള്ളവരെ സുഖപ്പെടുത്തുന്നവരുടെ മുറിവുകൾ ആരാണ് ഉണക്കുന്നത്?" എന്ന വിഷയത്തെ അധികരിച്ചുകൊണ്ടു ലൈഫ് ലൈൻ ഗൈനെക്കോളജി വിഭാഗം മേധാവി പ്രൊഫ ഡോ ബി പ്രസന്നകുമാരി പ്രബന്ധം അവതരിപ്പിച്ചു.
അനസ്തേഷ്യ വിഭാഗം മേധാവി, ഡോ രാംകുമാർ പി, ഡയറക്ടർ ഡോ സിറിയക് പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, കാർഡിയോളജി വിഭാഗം ഡോ സാജൻ അഹമ്മദ്, നിയോനാറ്റോളജി വിഭാഗം മേധാവി ഡോ ബിനു ഗോവിന്ദ്, അസ്ഥിരോഗവിദഗ്ധൻ ഡോ റിജു ആർ എന്നിവർ സംസാരിച്ചു. വിശിഷ്ടാതിഥിക്കുള്ള ഉപഹാരം ലൈഫ് ലൈൻ സിഇഒ ഡോ ജോർജ് ചാക്കച്ചേരി നൽകി
doctorsday



