പത്തനംതിട്ടയിൽ അമ്മ മരിച്ചതിന് പിന്നാലെ പതിനാറുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

പത്തനംതിട്ടയിൽ അമ്മ മരിച്ചതിന് പിന്നാലെ പതിനാറുകാരിയെ  പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
Jul 4, 2026 08:31 PM | By Editor

പത്തനംതിട്ട: പത്തനംതിട്ടയില്‍ പതിനാറ് വയസുകാരിയായ മകളെ അച്ഛന്‍ പീഡിപ്പിച്ചതായി പരാതി. സ്‌കൂളില്‍ കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പിതാവിനെതിരെ അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.

കൊല്ലം ജില്ലയിലെ സ്‌കൂളിലായിരുന്നു വിദ്യാര്‍ത്ഥി പഠിച്ചിരുന്നത്. ഇവിടെവെച്ചു നടന്ന കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. വിദേശത്തായിരുന്നു പെണ്‍കുട്ടിയും അമ്മയും അച്ഛനും താമസിച്ചിരുന്നത്. വിദേശത്തുവെച്ച് അമ്മ രോഗം ബാധിച്ച് മരിച്ചു. ഇതിന് ശേഷം പിതാവ് പീഡിപ്പിച്ചതായാണ് കുട്ടി വെളിപ്പെടുത്തിയത്. ആ സമയം കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു. നാട്ടില്‍ എത്തിയ ശേഷവും പിതാവ് പീഡിപ്പിച്ചതായും പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വിഷയത്തില്‍ ഇടപെട്ടത്. 49കാരനാണ് കേസിലെ പ്രതി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കും.

പത്തനംതിട്ടയില്‍ നിന്ന് മറ്റൊരു പീഡന വാര്‍ത്തയും പുറത്തുവന്നിരുന്നു. പതിമൂന്നുകാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായായിരുന്നു പരാതി. സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയായിരുന്നു പെണ്‍കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. സ്‌കൂളിന് സമീപത്തും മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ചും പീഡിപ്പിച്ചതായായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. സംഭവത്തില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Pathanamthitta

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories