പത്തനംതിട്ട പഴയ സ്വകാര്യ ബസ്സ്റ്റാൻഡ് -കെ.എസ്.ആർ.ടി.സി റോഡ് വൺ വേ ; വാഹനങ്ങൾക്ക് ടു വേ

പത്തനംതിട്ട പഴയ സ്വകാര്യ ബസ്സ്റ്റാൻഡ് -കെ.എസ്.ആർ.ടി.സി റോഡ് വൺ വേ ; വാഹനങ്ങൾക്ക്   ടു വേ
Jul 6, 2026 11:26 AM | By Editor

പത്തനംതിട്ട പഴയ സ്വകാര്യ ബസ്സ്റ്റാൻഡ് -കെ.എസ്.ആർ.ടി.സി റോഡ് വൺ വേ ; വാഹനങ്ങൾക്ക് ടു വേ

പത്തനംതിട്ട : വൺവേ തെറ്റിച്ചു വരുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കുണ്ടാക്കുന്നു. പത്തനംതിട്ട പഴയ സ്വകാര്യ ബസ്‌സ്റ്റാൻഡിൽനിന്ന് കെ.എസ്.ആർ.ടി.സി. യിലേക്ക് പോകുന്ന ആദ്യക്രോസ് റോഡിലാണ് ഗതാഗതക്കുരുക്കുണ്ടാക്കി വാഹനങ്ങൾ വൺവേ തെറ്റിച്ചെത്തുന്നത്. മിനിസിവിൽ സ്റ്റേഷൻ ഭാഗത്തുനിന്നും കെ.എസ്.ആർ.ടി.സി. റോഡിലേക്കുകയറുന്ന വാഹനങ്ങൾ പഴയസ്വകാര്യ ബസ്‌സ്റ്റാൻഡ് പരിസരം, ഇവിടെയുള്ള വ്യാപാര സ്ഥാപനങ്ങൾ, തൈയ്ക്കാവ് ഗവ.സ്കൂൾ എന്നിവിടങ്ങളിലേക്കെത്തുവാൻ ഇതുവഴി ട്രാഫിക് നിയമം തെറ്റിച്ചാണ് കയറുന്നത്. നിയമലംഘനം പാടില്ലെന്ന ട്രാഫിക് പോലീസിന്റെ ബോർഡ് ഉണ്ടെങ്കിലും വാഹന ഡ്രൈവർമാർക്ക് കാണുന്ന വിധമല്ല വെച്ചിരിക്കുന്നത്. വൺവേയാണെന്ന് അറിയാതെ നഗരത്തിലെത്തുന്ന പുതിയ വാഹന ഡ്രൈവർമാർ പഴയ സ്വകാര്യ ബസ്‌സ്റ്റാൻഡ് പരിസരത്തേക്കെത്താൻ ഇൗ വഴി തിരഞ്ഞെടുക്കുന്നു.

ഇവിടെ ഗതാഗതനിയന്ത്രണത്തിന് പോലിസില്ല. മിനി സിവിൽ സ്റ്റേഷൻ കഴിഞ്ഞാൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനുമുന്നിലെ ഗതാഗത നിയന്ത്രണത്തിന് പോലീസുള്ളൂ. കെ.എസ്.ആർ.ടി.സി.ബസ്‌സ്റ്റാൻഡിന്റെ മുന്നിൽക്കൂടിയെത്തുന്ന ഓട്ടോറിക്ഷയും കാറും ഉൾപ്പെടെയുള്ള സ്വകാര്യവാഹനങ്ങളെല്ലാം ഈ റോഡിൽക്കൂടിക്കയറിയാണ് സ്വകാര്യ ബസ്‌സ്റ്റാൻഡുപരിസരത്തെത്തുന്നത്.

പഴയ സ്വകാര്യ ബസ്‌സ്റ്റാൻഡിൽനിന്ന് പോകുന്ന എല്ലാസ്വകാര്യബസുകളും ഇതുവഴിയാണ് കെ.എസ്.ആർ.ടി.സി.റോഡിലിറങ്ങി പുതിയ സ്വകാര്യ ബസ്‌സ്റ്റാൻഡിലെത്തേണ്ടത്. പഴയ സ്വകാര്യ ബസ്‌സ്റ്റാൻഡിൽനിന്ന് ഇറങ്ങുന്ന ഭാഗത്ത് കാറും ടെമ്പോയും ഉൾപ്പെടെയുള്ള വാഹനങ്ങളിട്ട് തിരിക്കുന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. വീതികുറഞ്ഞ ഈ റോഡിന്റെ വശങ്ങളിലുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങളും റോഡിന്റെ വശങ്ങളിൽ പാർക്കുചെയ്യുന്നതോടെ വാഹനങ്ങൾ കടന്നുപോകാൻ പ്രയാസപ്പെടുന്നു. ഇതിനിടയിലാണ് വാഹനങ്ങൾ വൺവേതെറ്റിച്ച് കെ.എസ്.ആർ.ടി.സി.റോഡിൽനിന്ന് റോഡിലേക്കുകയറുന്നത്. ലോറികൾ ഉൾപ്പെടെയുള്ള വലിയവാഹനങ്ങൾ ഇതിലേക്ക് വരുമ്പോൾ വൻഗതാഗതക്കുരുക്കാണുണ്ടാകുന്നത്.

കെ.എസ്.ആർ.ടി.സി.ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ മിനിസിവിൽ സ്റ്റേഷനുമുന്നിലൂടെ ഗാന്ധി സ്‍ക്വയറിലെത്തി അവിടെനിന്ന് പഴയ ബസ്‌സ്റ്റാൻഡിലേക്കു പോകണം. തൈക്കാവ് സ്കൂൾ പരിസരത്തുനിന്ന് വരുന്ന വാഹനങ്ങൾ നേരേ ഗാന്ധി സ്‌ക്വയർ ഭാഗത്തെത്താതെ സ്വകാര്യബസുകൾ പോകുന്ന റോഡിലെത്തി ഇടത്തു തിരിഞ്ഞുപോകണം. കെ.എസ്.ആർ.ടി.സി.റോഡിൽ നിന്ന് വൺവേ തെറ്റിച്ച് കയറാതിരുന്നാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാം.

oneway

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories