പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രി;ചെറിയ അസുഖങ്ങള്‍ക്ക് പോലും കോട്ടയം മെഡിക്കല്‍കോളേജിലേക്ക് പറഞ്ഞയക്കുന്നതായി പരാതി.

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രി;ചെറിയ അസുഖങ്ങള്‍ക്ക് പോലും കോട്ടയം മെഡിക്കല്‍കോളേജിലേക്ക് പറഞ്ഞയക്കുന്നതായി പരാതി.
Jul 6, 2026 02:44 PM | By Editor

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രി;ചെറിയ അസുഖങ്ങള്‍ക്ക് പോലും കോട്ടയം മെഡിക്കല്‍കോളേജിലേക്ക് പറഞ്ഞയക്കുന്നതായി പരാതി.

പത്തനംതിട്ട : സാധാരണക്കാര്‍ ചികിത്സ തേടിയെത്തുന്ന പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ചെറിയ അസുഖങ്ങള്‍ക്ക് പോലും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞയക്കുന്നതായി പരാതി. പനി അല്പം കൂടുതലാണെന്ന് തോന്നിയാല്‍ പോലും ഇതാണ് അവസ്ഥ. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ലഭ്യമായ സൗകര്യങ്ങള്‍ കൊണ്ട് പോലും ചികിത്സിക്കാന്‍ തയ്യാറാകാതെയാണ് ഈ നടപടിയെന്നാണ് പരക്കെ ആക്ഷേപം ഉയരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 108 ആംബുലന്‍സ് വിളിച്ചാല്‍ യാത്ര സൗജന്യമാണ് എന്നതുകൊണ്ടാണ് രോഗികളെ കോട്ടയത്തേക്ക് പറഞ്ഞയക്കുന്നത്. 108 ആംബുന്‍സില്‍ പത്തനംതിട്ടയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്ന രോഗികളെ അവിടെ ഇറക്കിയതിന് ശേഷം ആംബുലന്‍സ് തിരികെ പോരും.

അവിടെ ഡോക്ടര്‍ പരിശോധിച്ച് കഴിയുമ്പോഴാണ് കാര്യമായ കുഴപ്പങ്ങള്‍ ഒന്നുമില്ലെന്ന് മനസിലാകുക. അവര്‍ അപ്പോള്‍ തന്നെ അഡ്മിറ്റ്‌ ചെയ്യാതെ മരുന്ന് കൊടുത്ത് വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്യും. പിന്നീട് തിരികെ നാട്ടില്‍ എത്താന്‍ വലിയ തുക രോഗികള്‍ക്ക് ചിലവാക്കേണ്ടി വരും. കോട്ടയത്ത് നിന്നും നേരിട്ട് പത്തനംതിട്ടയ്ക്ക് ബസ് ലഭിക്കാത്തതിനാല്‍ നാല് ബസുകള്‍ കയറിയാണ് ഇവര്‍ പത്തനംതിട്ടയില്‍ എത്തുന്നത്. ബസ് യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ ടാക്സി കാര്‍ വിളിക്കണം. ഇതിന് മൂവായിരം രൂപ വരെ ചിലവാക്കേണ്ടിവരും. സീതത്തോട്, ചിറ്റാര്‍ തുടങ്ങിയ കിഴക്കന്‍ മലയോര മേഖലകളില്‍ നിന്നും പത്തനംതിട്ടയില്‍ ചികിത്സ തേടി എത്തുകയും അവിടെ നിന്നും കോട്ടയത്തേക്ക് പോകേണ്ടി വരുകയും ചെയ്യുന്നവരുടെ അവസ്ഥയാണ് ഏറെ ദയനീയം.

റാന്നി താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനാല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നെല്ലാം രോഗികളെ ഇത്തരത്തില്‍ കോട്ടയത്തേക്ക് പറഞ്ഞു വിടുന്നുണ്ട്. ഡോക്ടര്‍മാര്‍ റഫര്‍ ചെയ്ത് കോട്ടയത്തേക്ക് വിടുന്ന രോഗികളില്‍ ചിലര്‍ തിരുവല്ല, കോഴഞ്ചേരി എന്നിവടങ്ങളിലെ സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കാറുണ്ട്. ഇങ്ങനെ സ്വകാര്യ ആശുപത്രികളില്‍ രോഗികളെ എത്തിക്കുന്ന സംവിധാനം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലനില്‍ക്കുന്നു എന്നും ആക്ഷേപമുണ്ട്. ജില്ലയ്ക്ക് സ്വന്തമായി കോന്നിയില്‍ ഒരു മെഡിക്കല്‍ കോളേജ് ഉള്ളപ്പോഴാണ് രോഗികളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് തള്ളിവിടാന്‍ ഡോക്ടര്‍മാര്‍ തിടുക്കം കൂട്ടുന്നത്.

complaints-that-patients-are-being-referred-from-government-hospitals-in-pathanamthitta-for-treatment-even-for-minor-ailments

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories