ലോക യുവജന നൈപുണ്യ ദിനം: അസാപ് കേരളയുടെ നേതൃത്വത്തിൽ ഇലക്ട്രിക് വാഹന സർവീസിങ്ങിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ലോക യുവജന നൈപുണ്യ ദിനം: അസാപ് കേരളയുടെ നേതൃത്വത്തിൽ ഇലക്ട്രിക് വാഹന സർവീസിങ്ങിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
Jul 15, 2026 03:44 PM | By Editor

ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് അസാപ് കേരളയുടെ നേതൃത്വത്തിൽ ഇലക്ട്രിക് വാഹന സർവീസിങ്ങിൽ ഏകദിന ശില്പശാലയും പ്രദർശനവും സംഘടിപ്പിച്ചു. കുന്നന്താനം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടന്ന പരിപാടി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക് വാഹന മേഖലയിലെ ഭാവി തൊഴിൽസാധ്യതകൾ യുവജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ശില്പശാലയുടെ ലക്ഷ്യം..

ഭാവിയിലെ തൊഴിൽ മേഖലയായി മാറിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹന രംഗത്തേക്ക് യുവജനങ്ങളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക യുവജന നൈപുണ്യ ദിനത്തിൽ അസാപ് കേരള വേറിട്ടൊരു ശില്പശാല സംഘടിപ്പിച്ചത്. കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ, വെണ്ണിക്കുളം ഗവൺമെന്റ് പോളിടെക്നിക് കോളേജിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജെ. വിജയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഇലക്ട്രിക് വാഹന മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ചും വരാനിരിക്കുന്ന വലിയ തൊഴിൽസാധ്യതകളെക്കുറിച്ചും കുന്നന്താനം കമ്മ്യൂണിറ്റി സ്കിൽ പാർക്ക് മാനേജർ പ്രജിത്ത് കെ. കെ. വിദ്യാർത്ഥികളുമായി സംവദിച്ചു. യുവജനങ്ങൾ നൈപുണ്യ പരിശീലനങ്ങളിലൂടെ ഈ മേഖലയിലേക്ക് കൂടുതൽ കടന്നുവരേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. തുടർന്ന് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലെ ഇലക്ട്രിക് വാഹന വിഭാഗം അധ്യാപകൻ താജുദ്ധീൻ അലിഖാന്റെ നേതൃത്വത്തിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾ ഇലക്ട്രിക് വാഹന സർവീസിങ് ലാബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

വാഹന ഘടകങ്ങൾ, ബാറ്ററി സാങ്കേതികവിദ്യ, അവയുടെ പരിപാലന രീതികൾ എന്നിവയെക്കുറിച്ചുള്ള വിശദമായ പ്രദർശനവും ശില്പശാലയുടെ ഭാഗമായി നടന്നു.മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, കുന്നന്താനം ഗ്രാമപഞ്ചായത്ത് അംഗം വർഗീസ് മാത്യു, വെണ്ണിക്കുളം ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ ഓട്ടോമൊബൈൽ വിഭാഗം അധ്യാപകൻ റോണിമോൻ സണ്ണി എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. ജൂനിയർ എക്സിക്യൂട്ടീവ് ശ്രീലക്ഷ്മി എസ് നായർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ഇലക്ട്രിക് വാഹന മേഖലയിലെ സാങ്കേതിക നവീകരണങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ വലിയ അവബോധം സൃഷ്ടിക്കാൻ ഈ ഏകദിന ശില്പശാലയ്ക്ക് സാധിച്ചു.

Thiruvalla

Related Stories
തിരുവല്ല  റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

Sep 16, 2026 10:44 AM

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു; യാത്രക്കാർ ദുരിതത്തിൽ...

Read More >>
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
Top Stories