പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു
Jul 22, 2026 04:27 PM | By Editor

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ സോഷ്യൽ പോലീസിംഗ് ഡിവിഷനിലെ വിവിധ പദ്ധതികളുടെ ജില്ലാ തല അവലോകന യോഗം 18/07/2026 ന് മൈലപ്ര സാംസ്ഗാർഡൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ പോലീസ് മേധാവി ശ്രീ ആനന്ദ് R IPS ൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം എ ഡി ജി പി ലോ ആൻ്റ് ഓർഡർ ശ്രീ പി വിജയൻ ഐ പി എസ് ഉദ്ഘാടനം ചെയ്തു.

എസ് പി സി പ്രോജക്ടിന്റെ ആശയം ആവിഷ്കരിച്ച് നടപ്പാക്കിയ ശ്രീ പി വിജയൻ ഐപിഎസിന്റെ സാന്നിധ്യം ജില്ലയിലെ എസ് പി സി പ്രോജക്റ്റിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അധ്യാപകർക്കും കേഡറ്റുകൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും പ്രചോദനമായി. എസ് പി സി ചുമതല വഹിക്കുന്ന അധ്യാപകരോടും SPC കേഡറ്റുകളോടും അദ്ദേഹം ദീർഘനേരം സംവദിച്ചു.

ദക്ഷിണമേഖലാ ഐ ജി ശ്രീ. ജി സ്പർജൻകുമാർ ഐ പി എസ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ അഡീ : എസ് പി യും സോഷ്യൽ പോലീസിംഗ് ഡിവിഷൻ ഡി എൻ ഒ യുമായ ശ്രീ വിജയൻ റ്റി ബി സ്വാഗതവും എ ഡി എൻ ഒ എസ് ഐ സുരേഷ് കുമാർ ജി കൃതജ്ഞതയും രേഖപ്പെടുത്തി.

വിവിധ പ്രോജക്ടുകളിൽപ്പെട്ട എസ് പി സി യിൽ നിന്ന് സി പി ഒ മാരായ ശ്രീ മനോജ് ബി നായർ, ശ്രീ അനിലാ അന്നാ തോമസ് , ഡി ഐ മാരായ പോലീസ് ഉദ്യോഗസ്ഥർ ശ്രീ വിജയ് വി കൃഷ്ണൻ, ഫിറോസ് എ, ചൈൽഡ് ഫ്രണ്ട്ലി പോലീസ് സ്റ്റേഷനിൽ നിന്നും പത്തനംതിട്ട സി ഐ ശ്രീ അരുൺ ജി , ഹോപ്പ് പദ്ധതി പ്രതിഭാ ലേണിംഗ് സെൻ്റർ കോർഡിനേറ്റർ ശ്രീ അശോക് കുമാർ ഡി സി ആർ സി യിൽ നിന്ന് കൗൺസിലർ ശ്രീമതി നീതു കൃഷ്ണ, ഡി ഡാഡ് സൈക്കോളജിസ്റ്റ് ശ്രീമതി അപർണ്ണ എന്നിവർ അതാത് പ്രോജക്ടുകളിൽ നടന്ന വരുന്ന പ്രോഗ്രാമുകളെക്കുറിച്ചും ഗുണകരമായ നിർദ്ദേശങ്ങളെ കുറിച്ചും സംസാരിച്ചു. പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക പൈതൃകത്തനിമ വിളിച്ചോതുന്ന ആറന്മുള പള്ളിയോടത്തിന്റെ മാതൃക ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് എഡിജിപി ശ്രീ വിജയൻ ഐപിഎസിന് ഉപഹാരമായി സമർപ്പിച്ചു

Pathanamthitta

Related Stories
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

Jul 20, 2026 12:57 PM

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ പങ്കെടുക്കും

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി; ഒക്ടോബർ വരെ നീളുന്ന ഉത്സവത്തിൽ 51 പള്ളിയോടങ്ങൾ...

Read More >>
Top Stories