കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്
Jul 23, 2026 12:18 PM | By Editor

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

കോന്നി ∙ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ ഇളകി വീണു യുവതിയുടെ മുഖത്തു പരിക്ക്. അട്ടച്ചാക്കൽ ആഞ്ഞിലികുന്ന് ദേവീ കൃപ സാബു ബി.കൃഷ്ണയുടെ ഭാര്യ ഒ.സന്ധ്യയ്ക്കാണു (38) പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോ‍ടെയാണു സംഭവം. ഭർത്താവിന്റെ വർക്‌ഷോപ്പിന്റെ ലൈസൻസുമായി ബന്ധപ്പെട്ട ആവശ്യത്തിനാണു സന്ധ്യ പഞ്ചായത്ത് ഓഫിസിൽ എത്തുന്നത്. സെക്രട്ടറിയുടെ പ്രസിഡന്റും കമ്യൂണിറ്റി ഹാളിൽ മീറ്റിങ്ങിലായതിനാൽ കാത്തിരിക്കേണ്ടി വന്നു. കമ്യൂണിറ്റി ഹാളിൽ പിൻഭാഗത്തായി ഇരുന്ന സന്ധ്യയുടെ മുകളിലേക്കു പ്രവർത്തിച്ചുകൊണ്ടിരുന്ന ഫാൻ ഇളകി വീഴുകയായിരുന്നു.

ഫാൻ ലീഫ് കറങ്ങി വന്നു മുഖത്തു പതിച്ചാണു മുറിവേറ്റത്. ബോധരഹിതയായി വീണ സന്ധ്യയെ പഞ്ചായത്ത് അധിക‍ൃതർ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി ശുശ്രൂഷ നൽകി വീട്ടിലെത്തിച്ചു. മുഖത്തു 3 കുത്തിക്കെട്ട് ആവശ്യമായി വന്നു. കമ്യൂണിറ്റി ഹാളിന്റെ ഭിത്തിയോടു ചേർന്നുള്ള ഫാനിന്റെ ലോക് പിൻ ഊരിയാണ് ഫാൻ വീണതെന്നും സന്ധ്യയ്ക്ക് ചികിത്സയ്ക്കുള്ള ക്രമീകരണം ചെയ്തെന്നും അറ്റകുറ്റപ്പണി ആവശ്യമായ പഴയ കെട്ടിടമാണിതെന്നും പഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം പറഞ്ഞു.

Woman faints after ceiling fan falls on her at Konni Panchayat Community Hall; suffers facial injuries

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories