മാക്കാംകുന്ന് പോസ്റ്റ് ഓഫീസ് ഇനിയില്ല

 മാക്കാംകുന്ന് പോസ്റ്റ് ഓഫീസ് ഇനിയില്ല
Jul 24, 2026 11:03 AM | By Editor

മാക്കാംകുന്ന് പോസ്റ്റ് ഓഫീസ് ഇനിയില്ല


പത്തനംതിട്ട : നാല് പതിറ്റാണ്ടായി മാക്കാംകുന്നുകാരുടെ സങ്കടങ്ങൾക്കും സന്തോഷങ്ങൾക്കും സാക്ഷിയായ പോസ്റ്റ് ഓഫീസ് (പിൻ: 689645) ഇന്ന് പൂട്ടി മുദ്രവയ്ക്കുകയാണ്. ഇനി മുതൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്കാണ് ഈ സ്ഥാപനത്തെ ലയിപ്പിക്കുക. രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഒരു പോസ്റ്റ് ഓഫീസ് മതിയെന്ന തീരുമാനത്തിന്റെ ഭാഗമായാണ് മാക്കാംകുന്ന് പോസ്റ്റ് ഓഫീസ് പ്രവർത്തനം അവസാനിപ്പിക്കുന്നത്.


നഗരത്തോട് ചേർന്നുള്ള കുറഞ്ഞ ദൂരപരിധിക്കുള്ളിൽ മറ്റൊരു പ്രധാന ഓഫീസ് പ്രവർത്തിക്കുന്നതിനാൽ പ്രവർത്തനം ലയിപ്പിക്കുന്നത് സേവനങ്ങളെ ബാധിക്കില്ലെന്നാണ് തപാൽ വകുപ്പ് അധികൃതർ പറയുന്നത്.



തീരുമാനം നടപ്പാകുന്നതോടെ സാധാരണക്കാരായ വയോധികരും പാവപ്പെട്ട തൊഴിലാളികളുമാണ് കൂടുതൽ ദുരിതത്തിലാകുക. മാസാമാസം ലഭിക്കുന്ന ക്ഷേമപെൻഷൻ തുക കൈപ്പറ്റാനും, കൊച്ചുസമ്പാദ്യങ്ങൾ സുരക്ഷിതമായി നിക്ഷേപിക്കാനും കൈയെത്തും ദൂരത്തുണ്ടായിരുന്ന സ്ഥാപനമാണ് നഷ്ടപ്പെടുന്നത്.ഇനി ഇതിനായി നഗരത്തിന്റെ തിരക്കിലേക്ക് ഇവർ അലയേണ്ടിവരും.



സംസ്ഥാനത്തെ സി-ക്ലാസ് പോസ്റ്റ് ഓഫീസുകളിൽ ഏറ്റവും ഉയർന്ന തപാൽ ഇടപാടുകളും സാമ്പത്തിക വിറ്റുവരവുമുള്ള സ്ഥാപനങ്ങളിൽ ഒന്നാണ് മാക്കാംകുന്നിലേത്.കാതോലിക്കേറ്റ് കോളേജിലെ വിദ്യാർഥികളും അധ്യാപകരും തപാൽ-പാഴ്സൽ സർവീസുകൾക്കായി ആശ്രയിക്കുന്നത് ഈ ഓഫീസിനെയാണ്.


മഹിളാ പ്രധാൻ ഏജന്റുമാർ വഴി മാസം തോറും 50 ലക്ഷത്തോളം രൂപയുടെ ചെറുകിട നിക്ഷേപങ്ങൾ സമാഹരിക്കാനും ഇവിടെ കഴിയുന്നുണ്ട്. ഇത്രയും ജനകീയവും സാമ്പത്തികമായി ലാഭകരവുമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തെ എന്തിനാണ് ഇല്ലാതാക്കുന്നതെന്ന് നാട്ടുകാർ ചോദിക്കുന്നു.




പൊതുമേഖലാ സ്ഥാപനങ്ങളെയും ജനസേവന കേന്ദ്രങ്ങളെയും ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിന്റെ കടുത്ത ജനവിരുദ്ധ നയത്തിന്റെ ഭാഗമാണിതെന്ന് മുൻ നഗരസഭാ ചെയർമാനും യു.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവുമായ അഡ്വ. സുരേഷ് കുമാർ ആരോപിച്ചു.


ഉയർന്ന വരുമാനമുള്ള പോസ്റ്റ് ഓഫീസ് നിർത്തിവയ്ക്കുന്നതിന് പകരം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി അപ്ഗ്രേഡ് ചെയ്യണം. സ്ഥാപനം നിലനിർത്താൻ തപാൽ വകുപ്പ് അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് രൂപം നൽകാനാണ് പ്രദേശവാസികളുടെ തീരുമാനം. പോസ്റ്റ് ഓഫീസ് നിലനിർത്തണമെന്നാവശ്യപ്പെട്ട് ഡി.സി.സി. പ്രഡിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ആന്റോ ആന്റണി എം.പി.ക്ക്‌ കത്തുനൽകി.


The Makkamkunnu Post Office is no longer there

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories