ജില്ലയിലെ സബ് ഇൻസ്പെക്ടർമാർക്ക് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

 ജില്ലയിലെ സബ് ഇൻസ്പെക്ടർമാർക്ക് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു
Jul 27, 2026 12:18 PM | By Editor

പത്തനംതിട്ട : സബ് ഇൻസ്പെക്ടർമാർക്ക് സ്റ്റേഷൻ ചുമതല (SHO) നൽകുന്നതിന് മുന്നോടിയായി സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പത്തനംതിട്ട ജില്ലയിലെ സബ് ഇൻസ്പെക്ടർമാർക്ക് 5 ദിവസത്തെ പരിശീലന പരിപാടി ആരംഭിച്ചു. പരിശീലന പരിപാടി ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് ഹെഡ്ക്വാർട്ടർ ക്യാമ്പിലെ സഭാ ഹാളിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ജൂലൈ 23ന് ആരംഭിച്ച പരിശീലനം 28 വരെ തുടരും. പരിശീലനത്തിന്റെ ആദ്യദിവസം ക്രമസമാധാന പാലന ചുമതലയുള്ള പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ പി വിജയൻ IPS സബ് ഇൻസ്പെക്ടർമാർക്ക് ഓൺലൈൻ ആയി ക്ലാസ് എടുത്തു. തുടർന്ന് ജില്ലാ പോലീസ് മേധാവി സബ് ഇൻസ്പെക്ടർമാർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ചുമതലകളെക്കുറിച്ചും , നേതൃപാടവം , മൂല്യബോധം , കേസുകളുടെ ശാസ്ത്രീയ അന്വേഷണം തുടങ്ങി വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസ് എടുത്തു.

അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് , ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് , ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ , നർക്കോട്ടിക് സെൽ, ജില്ലാ ക്രൈംബ്രാഞ്ച് എന്നിവയുടെ ചുമതലയുള്ള ഡിവൈഎസ്പി മാർ , ജില്ലയിലെ സബ് ഡിവിഷൻ ചാർജ് വഹിക്കുന്ന ഡിവൈഎസ്പി മാർ , വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥർ , മികച്ച അഡ്വക്കേറ്റുമാർ എന്നിവരും സബ് ഇൻസ്പെക്ടർമാർക്ക് ക്ലാസുകൾ എടുക്കുന്നുണ്ട്. പരിശീലന പരിപാടി ജൂലൈ 28 വരെ നീളും. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് മുതലുള്ള കേസ് അന്വേഷണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ക്ലാസുകൾ നടക്കുന്നുണ്ട്. ഭാരതീയ ന്യായ് സംഹിത (BNS) , ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) , മുതലായവയിലും ഇൻക്വസ്റ്റ് , തെളിവ് ശേഖരണം , ഫോറൻസിക് സയൻസ് , ദുരന്തനിവാരണം, വിഐപി സെക്യൂരിറ്റി, രഹസ്യ വിവരശേഖരണം തുടങ്ങി വിവിധ മേഖലകളിലെ പരിശീലനം നൽകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു

Pathanamthitta

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories