കോന്നി ഗവ. മെഡിക്കൽ കോളജിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പൂർണമായി നിലച്ചു

കോന്നി ഗവ. മെഡിക്കൽ കോളജിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പൂർണമായി നിലച്ചു
Jul 28, 2026 03:36 PM | By Editor

കോന്നി ഗവ. മെഡിക്കൽ കോളജിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പൂർണമായി നിലച്ചു

പത്തനംതിട്ട : കോന്നി ഗവ. മെഡിക്കൽ കോളജിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പൂർണമായി നിലച്ചു. നിർമാണ കമ്പനിക്ക് 20 കോടി രൂപയിലധികം കുടിശ്ശിക വരുത്തിയതാണ് പ്രധാന കാരണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിർമാണ സാമഗ്രികൾ വിതരണം ചെയ്ത കമ്പനികൾക്കുള്ള തുക മുടങ്ങുകയും തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തതാണ് നിലവിലെ വികസന പ്രതിസന്ധിക്ക് കാരണം.

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) വഴി അനുവദിച്ച 352 കോടി രൂപ ചെലവഴിച്ചാണ് ഈ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നത്.

നിലവിലെ പ്രതിസന്ധി മൂലം മിക്ക പ്രധാന പദ്ധതികളുടെ നിർമാണം പൂർണമായി മുടങ്ങി.250 കിടക്കകളുള്ള ഏഴു നില ആശുപത്രി ,കെട്ടിടംജീവനക്കാർക്കും ഡോക്ടർമാർക്കുമായുള്ള 11 നില ഫ്ലാറ്റ് സമുച്ചയങ്ങൾ,ആധുനിക ഓഡിറ്റോറിയം ബ്ലോക്ക്, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകൾ.

രാജസ്ഥാൻ ആസ്ഥാനമായുള്ള ജാതൻ കൺസ്ട്രക്ഷൻ കമ്പനിയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ (HLL) വഴി ഈ കരാർ ഏറ്റെടുത്ത് നടത്തിയിരുന്നത്. ഒരു വശത്ത് അക്കാദമിക് ബ്ലോക്കുകളുടെയും ചില ക്വാർട്ടേഴ്സുകളുടെയും ഉദ്ഘാടനങ്ങൾ നടക്കുമ്പോഴും, ആശുപത്രിയുടെ പ്രധാന വിപുലീകരണ പ്രവർത്തനങ്ങൾ ഈ സാമ്പത്തിക പ്രതിസന്ധി കാരണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്

The second phase development activities of Konni Government Medical College have completely ground to a halt

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories