പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ ധന്യ – രമ്യ തീയേറ്ററില്‍ ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. ആളുകള്‍ക്ക് നല്‍കിയ പോപ്‌കോണിലും സ്നാക്സിലും കാപ്പിയിലുമാണ് അളവില്‍ ക്രമക്കേട് കണ്ടെത്തിയത്. രാവിലെ 10 മണിയോടെ സിനിമ കാണുവാന്‍ എത്തിയ ആളുകള്‍ക്കിടയിലൂടെ ഉദ്യോഗസ്ഥര്‍ തീയേറ്ററിലേക്ക് കയറുകയും ഇതിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന കഫറ്റീരിയയില്‍ നിന്നും പോപ്‌കോണും സ്നാക്സും വാങ്ങുകയുമായിരുന്നു.
70 ഗ്രാം അളവ് പറഞ്ഞിട്ടുള്ള മീഡിയം പോപ്‌കോണില്‍ 51 ഗ്രാമും 55 ഗ്രാം ചെറിയ പോപ്‌കോണ്‍ കപ്പില്‍ 41 ഗ്രാമുമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. 180 ഗ്രാം നല്‍കേണ്ട കാപ്പിയില്‍ 105 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നത്. കഫറ്റീരിയയുടെ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് 2018 ല്‍ അവസാനിച്ചിരുന്നതായും സംഘം കണ്ടെത്തി. ഇത് സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗവും തീയേറ്ററിന് എതിരെ നടപടി സ്വീകരിക്കും. അളവില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ തീയേറ്ററിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Legal Metrology inspection at Pathanamthitta theatre: Major irregularities found in cafeteria.



