കോന്നി: പത്തനംതിട്ട കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോന്നി ഐരവൺ പിഎസ്പിഎസ്പിബി സ്കൂൾ വിദ്യാർഥികളായ ഡെന്നിസ്, സിബിൻ എന്നിവരാണ് മുങ്ങി മരിച്ചത്..
ഐരവണിലെ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. പുറമെ ജലനിരപ്പ് കുറവാണെന്ന് തോന്നുമെങ്കിലും വലിയ ആഴവും അപകട സാധ്യതയുമുള്ള സ്ഥലമാണിതെന്ന് നാട്ടുകാർ പറഞ്ഞു.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Konni



