കോഴഞ്ചേരി വാഹനാപകടം: കാറിന്റെ ഡോർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ബസിടിച്ച് മരിച്ചു

കോഴഞ്ചേരി വാഹനാപകടം: കാറിന്റെ ഡോർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ബസിടിച്ച് മരിച്ചു
Jul 30, 2026 10:36 AM | By Editor

കോഴഞ്ചേരി: കോഴഞ്ചേരിയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ പെട്ടെന്ന് തുറന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പുന്നക്കാട് സ്വദേശി എബ്രഹാം (57) ആണ് മരണപ്പെട്ടത്. റോഡിലേക്ക് തെറിച്ചുവീണ എബ്രഹാമിന്റെ ശരീരത്തിലൂടെ തൊട്ടുപിന്നാലെ വന്ന കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങുകയായിരുന്നു. കോഴഞ്ചേരി കണ്ണാശുപത്രിക്ക് മുന്നിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.

എബ്രഹാം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലുണ്ടായിരുന്നവർ പെട്ടെന്ന് ഡോർ തുറക്കുകയായിരുന്നു. ഡോർ സ്കൂട്ടറിൽ തട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട എബ്രഹാം റോഡിന്റെ നടുവിലേക്ക് തെറിച്ചുവീണു.ഈ സമയം ഇതേ റോഡിലൂടെ കടന്നുപോയ കെ.എസ്.ആർ.ടി.സി ബസ് എബ്രഹാമിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ ഇദ്ദേഹം മരണപ്പെട്ടു.സംഭവത്തെ തുടർന്ന് ആറന്മുള പോലീസ് സ്ഥലത്തെത്തി നിയമനടപടികൾ സ്വീകരിച്ചു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുമ്പോൾ അശ്രദ്ധമായി ഡോർ തുറക്കുന്നത് ഉണ്ടാക്കുന്ന വലിയ അപകടങ്ങളിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.

Scooter accident

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories