പത്തനംതിട്ട: ശബരിമല നിലയ്ക്കലിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു.
പത്തനംതിട്ട കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ (ഗ്രേഡ്) മുഹമ്മദ് ഷെഫീഖ് (41) ആണ് അന്തരിച്ചത്. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു മരണം. .
ശബരിമല നിറപുത്തരി ഉത്സവവുമായി ബന്ധപ്പെട്ട് നിലയ്ക്കലിൽ ഡ്യൂട്ടിയിലായിരുന്ന മുഹമ്മദ് ഷെഫീഖിന് ഓഗസ്റ്റ് 3-നാണ് ഫിറ്റ്സ് (അപസ്മാരം) വന്ന് കുഴഞ്ഞുവീണ് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മൃതദേഹം പത്തനംതിട്ട പൊലീസ് ആസ്ഥാനത്തെ ക്യാമ്പിൽ പൊതുദർശനത്തിന് ശേഷം പത്തനംതിട്ട ആനപ്പാറയിലുള്ള വീട്ടിൽ എത്തിച്ചു. കബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് മുൻപായി നടക്കും.
Pathanamthitta
