പത്തനംതിട്ട സെൻ്റ് മേരീസ് കത്തീഡ്രലിൽ വാങ്ങിപ്പ് പെരുന്നാൾ
പത്തനംതിട്ട സെൻ്റ് മേരിസ് യൂണിവേഴ്സൽ സിറിയക് ഓർത്തഡോക്സ്
കത്തീഡ്രലിൽ ദൈവമാതാവിന്റെ വാങ്ങി പെരുന്നാളിനോടനുബന്ധിച്ച്
വെള്ളിയാഴ്ച രാവിലെ മൂന്നിന്മേൽ കുർബാനയും നടന്നു .വൈകിട്ട് പെരുന്നാൾ റാസയും നടത്തും .
രാവിലെ 7 ന് നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് യുഹാനോൻ മോർ
മിലിത്തിയോസ് മെത്രാപ്പോലിത്ത മുഖ്യ കാർമ്മികത്വം വഹിച്ചു .
5 മണിക്ക് സന്ധ്യാ പ്രാർത്ഥനയും തുടർന്ന് നഗരം ചുറ്റി റാസയും നടക്കും
ശനിയാഴ്ച രാവിലെ 7 ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക്
മഞ്ഞിനിക്കര ദയറാ തലവൻ ഗീവർഗീസ് മോർ അത്താനാസ്യോസ് മെത്രാപ്പോലിത്ത
മുഖ്യ കാർമ്മികത്വം വഹിക്കും . തുടർന്ന് പ്രദക്ഷിണം , ധൂപ പ്രാർത്ഥന ,
ആശിർ വാദം , നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
The Feast of the Assumption of the Blessed Virgin Mary at St. Mary's Cathedral, Pathanamthitta
